വ്യോമമേഖലയിലെ തടസം: ഖത്തർ നിലപാടുകളെ ശരിവെച്ച് അന്താരാഷ്ട്ര കോടതി
text_fieldsദോഹ: തങ്ങൾെക്കതിരായി നിലവിലുള്ള ഉപരോധവുമായി ബന്ധപ്പെട്ട വ്യോമമേഖലാവിഷയത്തിൽ ഖത്തറിൻെറ നിലപാടുകളെ ശരിവച്ച് അന്താരാഷ്ട്ര കോടതി. ഖത്തറിനെതിരായി ഉപരോധരാജ്യങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കേണ്ടതില്ലെന്ന് കോടതി. കോടതി വിധിയെ സ്വാഗതം ചെയ്ത് ഖത്തറും രംഗത്തെത്തി. ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ വ്യോമമേഖലയിലുണ്ടാക്കിയ തടസ്സങ്ങളെ പ്രതിരോധിക്കാനും അന്താരാഷ്ട്രസിവിൽ ഏവിയേഷൻ ഓർഗനൈസേഷന് മുമ്പാകെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഖത്തറിന് അവകാശമുണ്ടെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി. കോടതി പ്രസിഡൻറ് അബ്ദുൽഖവി അഹ്മദ് യൂസഫാണ് ഇതുസംബന്ധിച്ച വിധി വായിച്ചത്.
2017ൽ ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ രജിസ്േട്രഷനുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ വ്യോമപാതയിൽ വിലക്കുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനങ്ങളാണിതെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉപരോധരാജ്യങ്ങൾ നൽകിയ അപ്പീൽ ഹരജിയാണ് നീതിന്യായ കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ഖത്തറിെൻറ വാദങ്ങൾ ശരിവെച്ച് കൊണ്ട് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടപടികളുമായി മുന്നോട്ട് പോകും. നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായും അന്താരാഷ്ട്ര ഏവിയേഷൻ നിയമങ്ങളുടെ കൃത്യമായ ലംഘനമാണ് ഉപരോധരാജ്യങ്ങളുേടതെന്നും ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഉപരോധരാജ്യങ്ങളുടെ തുടർച്ചയായ നിന്ദയെ തുറന്നുകാട്ടുന്ന ഏറ്റവും പുതിയ വിധിയാണ് ഉണ്ടായിരിക്കുന്നത്. ഖത്തറിെൻറ വാദങ്ങൾക്ക് വരുംകാലത്ത് കൂടുതൽ നിയമസാധുത ലഭിക്കുമെന്നും അൽ സുലൈതി വ്യക്തമാക്കി.2017ൽ ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ തങ്ങളുടെ നിലപാട് ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. തീർത്തും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് ഉപരോധരാജ്യങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ, ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീൻസ്പോർട്സ് ചാനൽ സിഗ്നലുകൾ മോഷ്ടിച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഖത്തറിെൻറ അയൽരാജ്യം ആഗോള വാണിജ്യ കരാർ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര വാണിജ്യ സംഘടന കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.