ഇന്നലെ രോഗികൾ 340 മാത്രം
text_fieldsദോഹ: ഖത്തറിൽ ഇന്നലെ കോവിഡ് രോഗികൾ 340 മാത്രം. 354 രോഗികളുടെ രോഗം ഭേദമാവുകയും ചെയ്തു. ആകെ 441700 പേരെയാണ് ഇതുവരെ പരിശോധിച്ചത്. 106648 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ഇന്നലെ 2710 പേരെയാണ് പരിശോധിച്ചത്. 3114 രോഗികളാണ് നിലവിലുള്ളത്. ആകെ 103377 പേർക്കാണ് ഇതുവരെ രോഗമുക്തി . ഇന്നലെ മൂന്നുപേർ കൂടി മരിച്ചതോടെ ആകെ മരണം 157 ആയി. 526 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 42 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 128 പേരാണ് ആകെ തീവ്രപരിചരണവിഭാഗത്തിൽ ഉള്ളത്. ഇതിൽ എട്ടുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
രാജ്യത്ത് കോവിഡ് ഭീഷണി പതുക്കെ ഇല്ലാതാവുകയാണ്. സമ്പൂർണലോക് ഡൗൺ പോലും പ്രഖ്യാപിക്കാതെയാണ് രാജ്യം കോവിഡിനെ വരുതിയിലാക്കിയത്. ഇഹ്തിറാസ് ആപ്പ് എല്ലാവർക്കും നിർബന്ധമാക്കിയതും കർശന മെഡിക്കൽ നിർദേശങ്ങൾ പ്രകാരം ആളുകൾ സ്വയം ക്വാറൻറീനിൽ പോകാൻ ആരംഭിച്ചതും രോഗവ്യാപനം കുറച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവരുടെ പൊതുജനാരോഗ്യ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുകയും ചെയ്തുതുടങ്ങി. ഇതിനാൽ പല ക്വാറൻറീൻ കേന്ദ്രങ്ങളും അടക്കാൻ അധികൃതർ തയാറെടുക്കുകയാണ്.
കോവിഡ് രോഗികൾക്ക് മാത്രമായി തുടങ്ങിയ വിവിധ ആശുപത്രികളും പ്രവർത്തനം നിർത്തുകയാണ്. കോവിഡ്–19നെ നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഖത്തറിെൻറ നിക്ഷേപം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കം മുതൽ കൃത്യമായ ആസൂത്രണത്തോടെയാണ് ഖത്തർ കോവിഡ് പ്രതിരോധനടപടികൾ സ്വീകരിച്ചത്. അതേസമയം നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയെങ്കിലും ജനങ്ങൾ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്താൽ കോവിഡിൻെറ രണ്ടാംവരവ് ഉണ്ടാകുമെന്ന മുന്നറിയിപ്പും പൊതുജനാരോഗ്യമന്ത്രാലയം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.