ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
text_fieldsദോഹ: ഗ്രാൻഡ് ഹമദ് സ്ട്രീറ്റിലെ ഇരു ദിശകളിലേക്കുമുള്ള ഒരു പാത അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. അബ്ദുല്ല ബിൻ ജാസിം ഇൻറർസെക്ഷനിൽനിന്ന് അൽ മഹാർ സ്ട്രീറ്റിനോട് ചേർന്ന ഗ്രാൻഡ് ഹമദ് സ്ട്രീറ്റിലെ ഇൻറർസെക്ഷൻ വരെയുള്ള 700 മീറ്റർ ഭാഗമാണ് അടച്ചിടുന്നതെന്നും അശ്ഗാൽ അറിയിച്ചു. ഗതാഗത ജനറൽ ഡയറക്ടറേറ്റിെൻറ സഹകരണത്തോടെ ആറു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് സൗന്ദര്യവത്കരണ പദ്ധതിയുടെയും സ്ഥലത്തെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഗതാഗത നിയന്ത്രണം.
മേഖലയിൽ നടപ്പാക്കുന്ന ദോഹ സെൻട്രൽ ഡെവലപ്മെൻറ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ മൂന്നാം പാക്കേജിലാണ് ഇതുൾപ്പെടുന്നത്. അതേസമയം, സ്ട്രീറ്റിലെ രണ്ടു പാതകൾ ഗതാഗതത്തിന് യോഗ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് റോഡുപയോഗിക്കുന്നവർക്കുള്ള അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ പദ്ധതിപ്രദേശത്ത് സ്ഥാപിക്കും. സുരക്ഷക്ക് പ്രധാന്യം നൽകി വേഗപരിധി കുറച്ച് വാഹനമോടിക്കണമെന്ന് അശ്ഗാൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.