Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിെൻറ ഫലസ്​തീൻ...

ഖത്തറിെൻറ ഫലസ്​തീൻ പിന്തുണക്ക് ഹമാസി​െൻറ പ്രശംസ

text_fields
bookmark_border
ഖത്തറിെൻറ ഫലസ്​തീൻ പിന്തുണക്ക് ഹമാസി​െൻറ പ്രശംസ
cancel
camera_alt?????? ????????????? ??????? ???? ???????? ??????

ദോഹ: ഫലസ്​തീൻ രാഷ്​ട്രത്തിനും ജനതക്കുമുള്ള ഖത്തറി​െൻറ മേഖല–അന്തർദേശീയതല പിന്തുണക്ക് പ്രശംസയുമായി ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്​മാഈൽ ഹനിയ്യ. ഫലസ്​തീൻ ജനതയെ പിന്തുണക്കുന്നതിന് ഖത്തർ എന്ന രാഷ്​ട്രം എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്നും ഇസ്​മാഈൽ ഹനിയ്യ കൂട്ടിച്ചേർത്തു. ഖത്തറി​െൻറ പിന്തുണ ഫലസ്​തീൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും കഴിഞ്ഞ കാലയളവിൽ ഫലസ്​തീൻ നേരിട്ട പ്രതിസന്ധികൾക്കിടയിൽ അറബ്, ഇസ്​ലാമിക രാഷ്​ട്ര പദവികളിലിരുന്ന് നിരന്തരം രംഗത്തുണ്ടായിരുന്നുവെന്നും ഖത്തറിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ആഭ്യന്തര രംഗത്തും വൈദേശിക തലത്തിലും ഫലസ്​തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യംകൂടിയാണ് ഖത്തറെന്നും ഹമാസ്​ നേതാവ് ചൂണ്ടിക്കാട്ടി. ഫലസ്​തീനു വേണ്ടിയുള്ള ഖത്തറി​െൻറ സാമ്പത്തിക സഹായം അന്ന​ുമുതൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്​തീന് നൽകിക്കഴിഞ്ഞു.

ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറി​െൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഖത്തറിനെതിരായ അന്യായമായ ഉപരോധം മേഖലയുടെ താൽപര്യം മുൻനിർത്തി ഉടൻ പിൻവലിക്കണം. മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്ക​ുന്നതിന് ഐക്യം പുനഃസ്​ഥാപിക്കണമെന്നും ഹനിയ്യ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. ഉപരോധത്തെ തുടർന്നുണ്ടായ വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാനുള്ള ദോഹയുടെ കഴിവിനെ അഭിനന്ദിക്കുന്നു. മേഖലയിലെ സ്​ട്രാറ്റജിക് സ്​റ്റെബിലിറ്റി രാഷ്​ട്രമായി ഖത്തർ മാറിയിട്ടുണ്ടെന്നും മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ ഖത്തർ പാകപ്പെട്ടുവെന്നും ഹനിയ്യ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story