പുതിയ ഖത്തർ യാത്രാചട്ടം: നിലവിൽ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്തവർ എന്തുചെയ്യണം?
text_fieldsദോഹ: ഖത്തറിലേക്കുള്ള പുതിയയാത്രാനിബന്ധനകൾ ഏപ്രിൽ 29 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഖത്തറിൽ നിന്നടക്കം വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധം. ഏപ്രിൽ 29ന് ദോഹ സമയം അർധരാത്രി 12 മുതൽ (ഇന്ത്യൻ സമയം പുലർെച്ച 2.30 മുതൽ) ആണ് പുതിയ ചട്ടം നിലവിൽ വരിക. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കുമാണ് പത്ത് ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും (ട്രാൻസിറ്റ് യാത്രക്കാർ) പുതിയ നിബന്ധന ബാധകമാണ്. 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ളതായിരിക്കണം ഇത്. ഇന്ത്യയിൽ കൊറോണവൈറസിൻെറ പുതിയവകഭേദം കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് ഖത്തറിൻെറ നടപടികൾ.
ക്വാറൻറീൻ ബുക്ക് ചെയ്തവർ ഏപ്രിൽ 29ന് ശേഷം എത്തുേമ്പാൾ
1. നേരത്തേ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്യുകയും ഏപ്രിൽ 29ന് ദോഹ സമയം രാത്രി 12മണിക്ക് ശേഷം ഖത്തറിൽ എത്തുന്നവരുമാണെങ്കിൽ അവർക്ക് നാട്ടിൽ നിന്ന് വിമാനം കയറുന്നതിന് മുേമ്പ നിലവിലുള്ള ബുക്കിങ് കാൻസൽ ചെയ്തതായ അറിയിപ്പ് ലഭിച്ചിരിക്കും. ഇൗ മെയിലിലെ നിർദേശപ്രകാരം നിങ്ങൾ പുതിയ ബുക്കിങ് നടത്തണം.
2. ഇത്തരത്തിൽ നേരത്തേയുള്ള ബുക്കിങ് കാൻസൽ ആയവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കും. മുഴുവൻ തുകയും 15 പ്രവൃത്തി ദിവസത്തിനുള്ളിലാണ് മടക്കിക്കിട്ടുക.
ഏപ്രിൽ 28നോ അതിന് മുേമ്പാ എത്താനുള്ള ബുക്കിങ് ഉള്ളവർ:
1. ഏപ്രിൽ 28നോ അതിന് മുേമ്പാ എത്താനുള്ള ഡിസ്കവർ ഖത്തർ വൗച്ചർ യാത്രക്ക് സാധുവായിരുന്നു. ആ സമയം നിങ്ങൾ ഖത്തറിൽ എത്തിയെങ്കിൽ ദോഹ വിമാനത്താവളത്തിൽ വച്ച് ഏെതങ്കിലും തരത്തിലുള്ള മാറ്റം ബുക്കിങിലോ ക്വാറൻറീൻ സംബന്ധമായോ ആവശ്യമെങ്കിൽ അത് ഡിസ്കവർ ഖത്തർ അറിയിക്കുന്നതായിരിക്കും.
2. ഇത്തരക്കാർക്ക് ബുക് െചയ്യുേമ്പാഴുള്ള ഹോട്ടൽ തുകയേക്കാൾ കൂടുതൽ പണം അടേക്കണ്ടതില്ല. ആ സമയത്ത് ലഭ്യമായ ക്വാറൻറീൻ ഹോട്ടൽ ബുക്കിങിനേക്കാൾ കൂടുതലാണ് നിങ്ങളുടെ നേരത്തേതയുള്ള ഹോട്ടൽ ക്വാറൻറീൻ തുകയെങ്കിൽ നിങ്ങൾക്ക് റീ ഫണ്ടിന് അപേക്ഷിക്കാം.
പുതുതായി ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്യാൻ
1. എല്ലാ പുതിയ ഹോട്ടൽ ക്വാറൻറീൻ ബുക്കിങുകളും ഖത്തറിെൻറ പുതിയ യാത്രാചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കണം. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.
2. നാട്ടിൽ നിന്നുള്ള ബോർഡിങിന് മുമ്പ് ഇതനുസരിച്ചുള്ള ക്വാറൻറീൻ ഹോട്ടൽ വൗച്ചർ കാണിക്കണം.
ഏപ്രിൽ 27 മുതൽ ബുക്ക് ചെയ്തവർ
1. ഖത്തറിൻെറ പുതിയ യാത്രാചട്ടങ്ങൾ നിലവിൽവന്ന ശേഷം ഏപ്രിൽ 27നോ അതിന് ശേഷമോ ഈ രാജ്യത്ത് നിന്ന് വരുന്നവർ ചട്ടപ്രകാരമുള്ള ഹോട്ടൽ ക്വാറൻീൻ അല്ല ബുക്ക് െചയ്തതെങ്കിൽ ബുക്കിങ് കാൻസൽ ചെയ്യപ്പെടും. മുഴുവൻ തുകയും കാൻസലേഷൻ ഫീസ് ആയി ഈടാക്കുകയും ചെയ്യും. ഒരുപൈസയും തിരിച്ചുകിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.