ഗ്ലോബൽ ലൈറ്റ് റെയിൽ പുരസ്കാരം നേടി ഖത്തർ റെയിൽ
text_fieldsദോഹ: ഗ്ലോബൽ ലൈറ്റ് റെയിൽ പുരസ്കാരത്തിളക്കത്തിൽ ഖത്തർ റെയിവേ കമ്പനിയും. ലണ്ടനിൽ നടന്ന പുരസ്കാരച്ചടങ്ങിൽ വേൾഡ് വൈഡ് ഓപറേറ്റർ ഓഫ് ദി ഇയർ വിഭാഗത്തിലാണ് പ്രത്യേക പരാമർശം ദോഹ മെട്രോയുടെ മാതൃ കമ്പനിയായ ഖത്തറിന്റെ റെയിലിനെ തേടിയെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 110ലേറെ റെയിൽ കമ്പനികളുമായി മാറ്റുരച്ചാണ് സേവന മികവിലും ഉന്നത നിലവാരത്തിലുമുള്ള പ്രകടനത്തിലൂടെ ഖത്തർ റെയിൽ പുരസ്കാരം സ്വന്തമാക്കിയത്. 16 വിഭാഗങ്ങളിലാണ് ഗ്ലോബൽ ലൈറ്റ് റെയിൽ പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഇവയിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് ഗ്ലോബൽ ഓപറേറ്റർ ഓഫ് ദി ഇയർ.
ഫൈനൽ റൗണ്ടിൽ മൂന്ന് പ്രമുഖ സ്ഥാപനങ്ങളുമായി മത്സരിച്ച് ‘ഹൈലി കമൻഡഡ്’ ആയി തെഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര നിലവാരത്തിലും സുസ്ഥിരവുമായ പൊതുഗതാഗതം ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയിലൂടെ ഖത്തർ റെയിലിന് നൽകാൻ കഴിയുന്നതായി വിലയിരുത്തി. അന്താരാഷ്ട്ര തലത്തിലും മേഖലയിലും മികച്ച ലൈറ്റ് റെയിൽ സർവീസുകളിലൊന്നായി അടയാളപ്പെടുത്തുന്നതാണ് നേട്ടം.
ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ അന്താരാഷ്ട്ര, പ്രാദേശിക മേളകളിൽ ശക്തമായ പൊതുഗതാഗത സംവിധാനമായി മികച്ച നഗരയാത്രാനുഭവം ഒരുക്കിയാണ് ഖത്തർ റെയിൽ അന്താരാഷ്ട്ര പുരസ്കാര പട്ടികയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.