കോവിഡ് വിരുദ്ധ പോരാട്ടത്തിൽ തലയുയർത്തി ഖത്തർ
text_fieldsദോഹ: കോവിഡ്-19നെതിരായ പോരാട്ടത്തിൽ സ്വന്തം ജനതയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം തങ്ങളുടെ ചുറ്റുമുള്ള രാജ്യങ്ങൾക്കുകൂടി തുണയായി ലോകത്തുതന്നെ മാതൃകയാകുകയാണ് ഖത്തറെന്ന കൊച്ചു 'വലിയ' രാജ്യം. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം 80ലധികം രാജ്യങ്ങളിലേക്കാണ് ഖത്തറിെൻറ സഹായം പ്രവഹിച്ചിരിക്കുന്നത്.
ഇതിനു പുറമേ, കോവിഡ്-19നെതിരായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ലോകാരോഗ്യ സംഘടനക്ക് 10 ദശലക്ഷം ഡോളറും വാക്സിൻ കണ്ടെത്തുന്നതിന് ഗവി അലയൻസിന് 20 ദശലക്ഷം ഡോളറും ഖത്തർ വാഗ്ദാനം നൽകിയതായും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ്-ജി.സി.ഒ ട്വീറ്റ് ചെയ്തു.
ഖത്തറിലെ കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളും രോഗവ്യാപനം തടയുന്നതിനായി ഖത്തർ ഗവൺമെൻറ് സ്വീകരിച്ച നടപടികളും ജി.സി.ഒ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി. ആഗോള പ്രതിസന്ധിയായ കോവിഡ്-19നെ പ്രതിരോധിക്കാൻ ഖത്തറിെൻറ ആരോഗ്യ സംവിധാനം വളരെ നേരേത്ത തയാറായിരുന്നതായും ആളോഹരി ഡോക്ടർമാരുടെ എണ്ണത്തിൽ ഖത്തർ ലോകത്ത് നാലാം സ്ഥാനത്താണെന്നും ഓഫിസ് ചൂണ്ടിക്കാട്ടി. റെക്കോഡ് സമയത്തിനുള്ളിൽ ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചതും പൊതുജനങ്ങളുടെ കോൺടാക്ട് േട്രസിങ് ആപ് ഇഹ്തിറാസ് വികസിപ്പിച്ചതും പ്രതിരോധ മാർഗത്തിലെ പ്രധാന നാഴികക്കല്ലുകളാണ്. കൂടാതെ, പ്രതിമാസം 9,92,000 ലിറ്റർ ഹാൻഡ് സാനിറ്റൈസറും 1,24,00,000 മാസ്കുകളുമാണ് ഖത്തർ ഉൽപാദിപ്പിക്കുന്നത്.
ബർസാൻ ഹോൾഡിങ്ങുമായി സഹകരിച്ച് പ്രതിമാസം 8000 വെൻറിലേറ്ററുകളാണ് ഖത്തർ നിർമിക്കുന്നത്.ആറു ഭാഷകളിലായി വാട്സ്ആപ് ചാറ്റ്ബോക്സുകളും രാജ്യത്തുടനീളം ൈഡ്രവ് ത്രൂ കോവിഡ്-19 പരിശോധന സംവിധാനവും ഒരുക്കി. സ്വകാര്യമേഖലയുടെ സാമ്പത്തിക പ്രതിസന്ധികൾ തരണംചെയ്യുന്നതിന് 7500 കോടി റിയാലിെൻറ ഇൻസൻറിവാണ് ഖത്തർ പ്രഖ്യാപിച്ചത്.ഖത്തരി സ്റ്റോക്ക് മാർക്കറ്റുകളിൽ ഖത്തരി നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു -ജി.സി.ഒ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.