യമനിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഖത്തർ റെഡ്ക്രസന്റ്
text_fieldsദോഹ: പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും കാരണം യമനിൽ ദുരിതത്തിലായവരിലേക്ക് ഭക്ഷ്യ വസ്തുക്കളെത്തിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്). മാരിബ് ഗവർണറേറ്റിന് കീഴിലെ ജില്ലകളിലുള്ള പാവപ്പെട്ടവരും വിധവകളും ഉൾപ്പെടെ കുടുംബങ്ങളിലെ 10,745ലേറെ പേരിലേക്കാണ് ക്യൂ.ആർ.സി.എസിന്റെ ഭക്ഷ്യ പാഴ്സൽ പദ്ധതിയിലൂടെ അവശ്യവസ്തുക്കളെത്തിച്ചത്. യമൻ റെഡ്ക്രസന്റ് സൊസൈറ്റിയുമായി ചേർന്ന് 1.36 ലക്ഷം ഡോളറിന്റെ പദ്ധതിയിലൂടെ ഏഴ് അംഗങ്ങൾ അടങ്ങിയ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ വിവിധ വസ്തുക്കൾ നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മാരിബ് ജില്ലയിൽ 767 കുടുംബങ്ങൾ ഉൾപ്പെടെ 1535 കിറ്റുകളാണ് വിതരണം ചെയ്തത്. ഗവർണറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് ഖത്തർ റെഡ്ക്രസന്റ് സഹായമെത്തിച്ചത്. വെള്ളപ്പൊക്കം, ആഭ്യന്തര സംഘർഷം തുടങ്ങിയ കാരണങ്ങളാൽ കുടിയിറക്കപ്പെട്ടവരും ജീവിതം ദുരിതത്തിലായവരുമാണ് സഹായത്തിന് അർഹരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.