Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ടി​ജ​യി​ച്ച് ഖ​ത്ത​ർ

ഓ​ടി​ജ​യി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
qatar run 2024
cancel
camera_alt

ചിത്രം- അഷ്‍കർ ഒരുമനയൂർ

ഖ​ത്ത​ർ റ​ൺ അ​ഞ്ചാം സീ​സ​ണി​ന് വ​ൻ പ​ങ്കാ​ളി​ത്തം; 60 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ത്തോ​ളം താ​ര​ങ്ങ​ൾ

ദോ​ഹ: ത​ണു​പ്പ് വി​ട്ടൊ​ഴി​യാ​ത്ത പ്ര​ഭാ​ത​ത്തി​ന് മ​ത്സ​ര​ച്ചൂ​ട് പ​ക​ർ​ന്ന് ഗ​ൾ​ഫ് മാ​ധ്യ​മം -ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഖ​ത്ത​ർ റ​ൺ’ അ​ഞ്ചാം സീ​സ​ണി​ന് ആ​വേ​ശ​ക​ര​മാ​യ കൊ​ടി​യി​റ​ക്കം. ഖ​ത്ത​രി സ്വ​ദേ​ശി​ക​ൾ മു​ത​ൽ യൂ​റോ​പ്യ​ൻ, ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ, അ​മേ​രി​ക്ക​ൻ രാ​ജ്യ​ക്കാ​രാ​യ ഓ​ട്ട​ക്കാ​ർ ഒ​രേ മ​ന​സ്സു​മാ​യി ട്രാ​ക്കി​ൽ ഒ​ന്നി​ച്ച​പ്പോ​ൾ സ്​​പോ​ർ​ട്സി​​ന്റെ അ​ത്യു​ജ്ജ്വ​ല വി​ളം​ബ​ര​മാ​യി മാ​റി.

ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്രോ​സ് ക​ൺ​​ട്രി മ​ത്സ​ര​ങ്ങ​ൾ​ക്ക് ദോ​ഹ എ​ക്സ്​​പോ വേ​ദി​യാ​യ അ​ൽ ബി​ദ പാ​ർ​ക്കി​ലെ ഗ്രീ​ൻ ട​ണ​ലി​ന് സ​മീ​പ​ത്തു​നി​ന്നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​സി​ൽ മു​ഴ​ങ്ങി​യ​ത്. രാ​വി​ലെ ഏ​ഴി​ന് ​ഓ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നും ഒ​രു മ​ണി​ക്കൂ​ർ മു​മ്പേ ത​ന്നെ കാ​യി​ക താ​ര​ങ്ങ​ൾ സ​ജീ​വ​മാ​യി.

ര​ണ്ടും മൂ​ന്നും വ​യ​സ്സു​കാ​രാ​യ കു​ഞ്ഞു ഓ​ട്ട​ക്കാ​ർ മു​ത​ൽ 62 വ​യ​സ്സു​കാ​ര​നാ​യ ഫി​ലി​പ്പി​നോ ഡാ​നി​ലോ ചാ​ൻ വ​രെ​യു​ള്ള ഓ​ട്ട​ക്കാ​ർ ത​യാ​റാ​യി. ഓ​ട്ട​ക്കാ​രും, അ​വ​ർ​ക്ക് കൂ​ട്ടു വ​ന്ന​വ​രും, കു​ട്ടി ഓ​ട്ട​ക്കാ​രും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ആ​യി​ര​ത്തോ​ളം പേ​രാ​ൽ അ​തി​രാ​വി​ലെ ത​ന്നെ അ​ൽ​ബി​ദ പാ​ർ​ക്കി​ലെ മ​ത്സ​ര വേ​ദി നി​റ​ഞ്ഞി​രു​ന്നു.

10 കി.​മീ മാ​സ്റ്റേ​ഴ്സി​ൽ ഫി​നി​ഷ് ചെ​യ്യു​ന്ന ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള 57കാ​ര​നാ​യ ആ​ന്ദ്രെ ഗൊ​ലാ​ഡു

ന​സീം ഹെ​ൽ​​ത്ത് കെ​യ​റി​ൽ​നി​ന്നു​ള്ള സം​ഘം നേ​തൃ​ത്വം ന​ൽ​കി​യ വാം ​അ​പ്പ് സെ​ഷ​നോ​ടെ​യാ​യി​രു​ന്നു റേ​സി​ങ് ട്രാ​ക്ക് സ​ജീ​വ​മാ​യ​ത്. പ​ത്തു മി​നി​റ്റോ​ളം നീ​ണ്ട വാം​അ​പ്പി​നു പി​റ​കെ കൃ​ത്യം ഏ​ഴു​മ​ണി​ക്കു ത​ന്നെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ആ​ദ്യം 10 കി.​മീ, അ​ഞ്ച് കി.​മീ ഓ​പ​ൺ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ഞ്ചു മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ ഓ​പ​ൺ-​മാ​സ്റ്റേ​ഴ്സ് മൂ​ന്ന് കി​ലോ​മീ​റ്റ​റി​നും പി​റ​കെ, ജൂ​നി​യ​ർ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ക്കാ​രും മൂ​ന്ന് കി.​മീ മ​ത്സ​ര​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി.

ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഓ​മ​ശ്ശേ​രി, സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​അ​ർ​ഷ​ദ് , ന​സീം ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​റ്റ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ന്ദീ​പ് ജി. ​നാ​യ​ർ എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

അ​ൽ ബി​ദ പാ​ർ​ക്കി​ൽ പ​ച്ച​പ്പി​ന് ന​ടു​വി​ലാ​യി നീ​ണ്ടു​കി​ട​ന്ന റ​ണ്ണി​ങ് ട്രാ​ക്ക് ചു​റ്റി​യാ​യി​രു​ന്നു പ​ത്ത് കി.​മീ വ​രെ​യു​ള്ള ഓ​ട്ട​പ്പാ​ത സ​ജ്ജ​മാ​ക്കി​യ​ത്.

17 മു​ത​ൽ 40 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ മ​ത്സ​രി​ച്ച ഓ​പ​ൺ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം. 40ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​ർ മാ​സ്റ്റേ​ഴ്സി​ൽ പ​​ങ്കെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ ആ​റ് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്ത മി​നി കി​ഡ്സ് വി​ഭാ​ഗം മു​ത​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

നി​റ​ഞ്ഞ കൈ​യ​ടി​ക​ൾ​ക്കൊ​ടു​വി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​യ​വ​രെ​യെ​ല്ലാം ഫി​നി​ഷി​ങ് ലൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ഖ​ത്ത​ർ റ​ണ്ണി​ന്റെ സം​ഘാ​ട​ന​വു​മാ​യി സി​ദ്ദീ​ഖ് വേ​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള​ന്റി​യ​ർ സം​ഘം ആ​ദ്യ​വ​സാ​നം സ​ജീ​വ​മാ​യി. ആ​ർ.​ജെ അ​ഷ്ട​മി മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​യാ​യി.

ഗ​ൾ​ഫ് മാ​ധ്യ​മം -ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഖ​ത്ത​ർ റ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ സ്‍പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

സമാപന ചടങ്ങിൽ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പൊകാരി സ്വീറ്റ് കൺട്രി മാനേജർ ഫഹ്മി ഫമി, ക്ലിക്കോൺ ഖത്തർ ക​ൺട്രി ഹെഡ് സലിം ​മുഹിയുദ്ദീൻ, ന്യൂവിഷൻ ബാഡ്മിന്റൺ സ്​പോർട്സ് ചീഫ് കോച്ചും സ്ഥാപകനുമായ മനോജ് സാഹിബ്ജാൻ, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ സന്ദീപ് ജി. നായർ, അസി. ജനറൽ മാനേജർ പി.കെ. റിഷാദ് , ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഭാരവാഹികളായ അഡ്വ. വി. ഇഖ്ബാൽ, നാസർ ആലുവ, അഹമ്മദ് അൻവർ, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, പി.ആർ ആൻഡ് മാർക്കറ്റിങ് മാനേജർ സകീർ ഹുസൈൻ, ചീഫ് സബ് എഡിറ്റർ ഇ.പി. ഷഫീഖ്, ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ്, ബി.ഡി.എം ജാബിർ അബ്ദുറഹ്മാൻ, നബീൽ മാരാത്ത്, യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, സിദ്ദീഖ് വേങ്ങര എന്നിവർ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് മെഡലും സമ്മാനങ്ങളും നൽകി.

താ​ര​ങ്ങ​ളാ​യി ​ജെ​യിം​സും െക്ല​യ​റും

ദോ​ഹ: നാ​ല് ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ന​ടു​ത്ത് പേ​ർ മാ​റ്റു​ര​ച്ച ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ണ്ണി​ൽ താ​ര​ങ്ങ​ളാ​യ ബ്രി​ട്ടീ​ഷു​കാ​രി ​െക്ല​യ​ർ ബാ​ക​റും കെ​നി​യ​ക്കാ​ര​ൻ ജെ​യിം​സ് ലാ​ഗ​റ്റും. 200ലേ​റെ പേ​ർ പ​​ങ്കെ​ടു​ത്ത പ​ത്ത് കി.​മീ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ഇ​രു​വ​രും പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച ഓ​ട്ട​ക്കാ​രാ​യി മാ​റി​യ​ത്.

ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​ര​ത്തി​ൽ 38കാ​ര​നാ​യ ജെ​യിം​സ് ലാ​ഗ​റ്റ് 10 കി.​മീ ദൂ​രം 33:44 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്ത് മി​ക​ച്ച ഓ​ട്ട​ക്കാ​ര​നാ​യി. ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ ത​ന്നെ​യു​ള്ള ബ്രി​ട്ട​ന്റെ ഹാ​രി ടോ​ൺ (34:46.0), കെ​നി​യ​യു​ടെ നി​കോ​ള​സ് ഒ​നി​യാ​ഡോ മൊ​മാ​നി (36:49.0 മി​നി​റ്റ്) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.

വ​നി​താ മാ​സ്റ്റേ​ഴ്സി​ൽ മ​ത്സ​രി​ച്ചാ​ണ് ത​ങ്ങ​ളേ​ക്കാ​ൾ ചെ​റു​പ്പ​മു​ള്ള ഓ​പ​ൺ വി​ഭാ​ഗ​ക്കാ​രേ​ക്കാ​ൾ മി​ക​ച്ച സ​മ​യ​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​രി ​െക്ല​യ​ർ ബാ​ക​ർ ഫി​നി​ഷ് ചെ​യ്ത​ത്. 51:42 മി​നി​റ്റാ​ണ് സ​മ​യം. ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള കെ​ൽ​സി സി​സെ (53:02.0 മി​നി​റ്റ്) ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഓ​ട്ട​ക്കാ​രി​യാ​യി. കാ​ന​ഡ​യു​ടെ എ​റി​ൻ ഗ്രീ​ൻ​ഫീ​ൽ​ഡ് (54:13.0) മൂ​ന്നാ​മ​താ​യി.

വിവിധ വിഭാഗങ്ങളിലെ വിജയികൾ

10 കി.​മീ

-ഓ​പ​ൺ (പു​രു​ഷ): 1 ജെ​യിം​സ് ലാ​ഗ​റ്റ് (കെ​നി​യ), 2 ഹാ​രി ടോ​ൺ (ബ്രി​ട്ട​ൻ), 3 നി​കോ​ള​സ് ഒ​ന്യാ​ൻ​ഡോ (കെ​നി​യ).

-മാ​സ്റ്റേ​ഴ്സ് (പു​രു​ഷ): 1 അ​ന്റോ​ണി​യോ ഹെ​ന്റി​ക് (പോ​ർ​ചു​ഗ​ൽ), 2 ആ​ന്ദ്രെ ഗൊ​ൽ​ഡോ (ജ​ർ​മ​നി), 3 റൗ​സാ​ൻ മു​ഹ​മ്മ​ദ് (ശ്രീ​ല​ങ്ക).

-ഓ​പ​ൺ (വ​നി​ത): 1 കെ​ൽ​സി സി​സെ (അ​മേ​രി​ക്ക), 2 എ​റി​ൻ ഗ്രീ​ൻ​ഫീ​ൽ​ഡ് (കാ​ന​ഡ), 3 സോ​ളി​ത മ​രി​യ (ഇ​റ്റ​ലി).

-മാ​സ്റ്റേ​ഴ്സ് (വ​നി​ത): 1 ​​െക്ല​യ​ർ ബാ​കി​ർ (ബ്രി​ട്ട​ൻ), 2 ബി​യാ​ട്രി​സ് റീ​സ് (ബ്ര​സീ​ൽ), 3 എ​ലി​നോ​ർ ഡേ​വി​സ് (ബ്രി​ട്ട​ൻ).

ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ മ​ത്സ​രത്തിൽനിന്ന്

5 കി.​മീ

-ഓ​പ​ൺ (പു​രു​ഷ): 1 മു​ഫി​ദ് മു​ഹ​മ്മ​ദ് (എ​ത്യോ​പ്യ), 2 അ​ബ്ദു​ൽ​അ​സീ​സ് ജാ​സിം അ​ൽ കു​വാ​രി (ഖ​ത്ത​ർ), 3 ഇ​യോ​ൺ ലി​യോ​നാ​ർ​ഡ് (അ​യ​ർ​ല​ൻ​ഡ്).

-മാ​സ്റ്റേ​ഴ്സ് (പു​രു​ഷ): 1 ആ​ൻ​ഡി ഹാ​ർ​ഡി (ബ്രി​ട്ട​ൻ), 2 ന​വാ​സ് പു​തി​യോ​ട്ടി​ൽ (ഇ​ന്ത്യ), 3 തോ​മ​സ് ഷി​യ​ർ​മാ​ൻ (ബ്രി​ട്ട​ൻ).

-ഓ​പ​ൺ (വ​നി​ത): 1 നി​കോ​ൾ ബ്രി​ങ്ക്‍ലി (ദ​ക്ഷി​ണാ​ഫ്രി​ക്ക), 2 അ​ൽ ഷൗ​ഖ് ഫ​ഖ്റു (ഖ​ത്ത​ർ), 3 എ​ലീ​ന ടോ​ർ​ബ്ലാ​ങ്ക (പെ​റു).

-മാ​സ്റ്റേ​ഴ്സ് (വ​നി​ത): 1 ഗെ​ർ​ഡ് ഇ​ൻ​ഗ​ർ ബ്രു​ൺ​ബോ​ർ​ഗ് (നോ​ർ​വെ), 2 അ​ലി​സി​യ ഷീ​ർ (ട്രി​നി​ഡാ​ഡ്), 3 സാ​ന്ദ്ര ഹ​ലോ​സ് (ബ്രി​ട്ട​ൻ).

മൂ​ന്ന് കി.​മീ

ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ മെഡൽ സമ്മാനിക്കുന്നു

-മാ​സ്റ്റേ​ഴ്സ് (വ​നി​ത): 1 ന​ന്ദി​നി അ​ലി​നി​യ​ർ (ഫ്രാ​ൻ​സ്), 2 ലി​ൻ​ഡ ​േഫ്ലാ​ർ (ഫി​ലി​പ്പീ​ൻ​സ്), 3 കാ​ർ​ല ക്രെ​യ്ഡ് (ബ്രി​ട്ട​ൻ).

-ഓ​പ​ൺ (വ​നി​ത): 1 അ​ഷ്ന ബ​ഷീ​ർ (ഇ​ന്ത്യ), 2 റീം ​അ​ൽ ഖു​ബൈ​സി (ഖ​ത്ത​ർ), 3 ഖു​ലു​ദ് അ​ൽ കു​വാ​രി (ഖ​ത്ത​ർ).

-ഇ​ന്റ​ർ​മീ​ഡി​യ​റ്റ് (വ​നി​ത): 1 റി​യ കു​ര്യ​ൻ (ഇ​ന്ത്യ), 2 മീ​വ ഹം​േ​ബ്ലാ​ട്ട് (ഫ്രാ​ൻ​സ്), 3 അ​ഡ്‍ലി​ന മേ​രി സോ​ജ​ൻ (ഇ​ന്ത്യ).

-പ്രൈ​മ​റി (വ​നി​ത): 1 ആ​ൻ​ഡ്രി​യ റീ​ത സോ​ജ​ൻ (ഇ​ന്ത്യ), 2 ഇ​​ഫ്ര സ​ഫ്റീ​ൻ (ഇ​ന്ത്യ), 3 നൂ​ർ ഖാ​ൻ (ഇ​ന്ത്യ).

-സെ​ക്ക​ൻ​ഡ​റി (വ​നി​ത): 1 സ​ഞ്ജ​ന ന​കു​ല​ൻ (ഇ​ന്ത്യ), 2 ന​ഇ​ല ഗ്വി​റോ​സ് (ഫ്രാ​ൻ​സ്), 3 സോ​യ ഫെ​ൻ​സീ​ർ (ഇ​ന്ത്യ).

-മാ​സ്റ്റേ​ഴ്സ് (പു​രു​ഷ): 1 ഗി​ലോ​മി അ​ലി​നി​യ​ർ (ഫ്രാ​ൻ​സ്), 2 മൈ​ക​ൽ വെ​ർ​ണ​ർ (ജ​ർ​മ​നി), 3 അ​ർ​ജു​ൻ ഷെ​ട്ടി (ഇ​ന്ത്യ).

-ഓ​പ​ൺ (പു​രു​ഷ): 1 നി​കോ​ള ഗ്ലാ​വ​ൻ (ക്രൊ​യേ​ഷ്യ), 2 അ​ലി എം.​പി (ഇ​ന്ത്യ), 3 ത​മീം അ​ൽ മ​ദീ​ദ് (ഖ​ത്ത​ർ).

-പ്രൈ​മ​റി (പു​രു​ഷ): 1 ഖ​ലീ​ഫ അ​ൽ ഖു​ലൈ​ഫി (ഖ​ത്ത​ർ), 2 ഷാ​ദി അ​ബു സാ​കി (ലെ​ബ​നാ​ൻ), 3 ആ​ഡം നൗ​ജാ​സ് (ഇ​ന്ത്യ).

-സെ​ക്ക​ൻ​ഡ​റി (പു​രു​ഷ): 1 ഗൗ​തം നാ​യ​ർ (ബ്രി​ട്ട​ൻ), 2 മു​ഹ​മ്മ​ദ് ന​ഷ്വാ​ൻ നി​ഷാ​ദ് (ഇ​ന്ത്യ), 3 ജൊ​നാ​ൻ ജോ​ബി (ഇ​ന്ത്യ).

-ഇ​ന്റ​ർ​മീ​ഡി​യ​റ്റ് (പു​രു​ഷ): 1 പ്രി​ല​നം അ​ലി​നി​യ​ർ (ഫ്രാ​ൻ​സ്), 2 ജോ​ൺ ഐ​സ​ക് മ​ക്വി​ലി​ങ് (ഫി​ലി​പ്പീ​ൻ​സ്), 3 ലൂ​ക് വൈ​മാ​ക് (ബ്രി​ട്ട​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQatar NewsQatar Run 2024
News Summary - qatar run 2024
Next Story