Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ കൈ​കോ​ർ​ത്ത്​ ഖ​ത്ത​ർ-​സൗ​ദി സ​ഹ​ക​ര​ണ സ​മി​തി

text_fields
bookmark_border
വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ കൈ​കോ​ർ​ത്ത്​ ഖ​ത്ത​ർ-​സൗ​ദി സ​ഹ​ക​ര​ണ സ​മി​തി
cancel

ദോ​ഹ: സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഖ​ത്ത​ർ -സൗ​ദി കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച് കൗ​ൺ​സി​ൽ സാം​സ്‌​കാ​രി​ക-​വി​നോ​ദ​സ​ഞ്ചാ​ര സ​മി​തി ചെ​യ​ർ​മാ​നും ഖ​ത്ത​ർ സാം​സ്‌​കാ​രി​ക മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. അ​ൽ ഉ​ല​യി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രി പ്രി​ൻ​സ് ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ സ​ഊ​ദ്, അ​ൽ ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ ഗ​വ​ർ​ണ​ർ, ഖ​ത്ത​ർ-​സൗ​ദി കോ​ഓ​ഡി​നേ​ഷ​ൻ സ​മി​തി​യു​ടെ സാം​സ്‌​കാ​രി​ക, വി​നോ​ദ, വി​നോ​ദ​സ​ഞ്ചാ​ര സ​മി​തി ചെ​യ​ർ​മാ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദോ​ഹ​യി​ൽ​നി​ന്ന് അ​ൽ ഉ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ് സ​മി​തി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് അ​ബ്ദു​റ​ഹ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ലെ സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രി​യു​ടെ താ​ൽ​പ​ര്യ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഖ​ത്ത​രി-​സൗ​ദി ബ​ന്ധ​ത്തി​ൽ ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഏ​റ്റ​വും നി​ർ​ണാ​യ​ക ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് പൈ​തൃ​ക സം​ര​ക്ഷ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ യു​നെ​സ്‌​കോ പൈ​തൃ​ക കേ​ന്ദ്ര​മാ​യ അ​ൽ ഉ​ല ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. റി​യാ​ദി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​ൽ ഉ​ല. നി​ര​വ​ധി പൗ​രാ​ണി​ക നാ​ഗ​രി​ക​ത​ക​ളു​ടെ അ​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ അ​ൽ ഉ​ല ഏ​റെ പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സി​ന്റെ സൗ​ദി​യി​ലെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ വ​ള​രു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്രൂ​പ് സി.​ഇ.​ഒ എ​ഞ്ചി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ സൗ​ദി​യി​ലെ 10 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദോ​ഹ​യി​ൽ​നി​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismQatarSaudi Arabia
News Summary - Qatar-Saudi join hands for tourism
Next Story