Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ-​സൗ​ദി ക​ര...

ഖ​ത്ത​ർ-​സൗ​ദി ക​ര അ​തി​ർ​ത്തി ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​ന്നു

text_fields
bookmark_border
Qatar-Saudi strengthen border coordination
cancel

ദോ​ഹ: അ​തി​ർ​ത്തി​യി​ലെ വി​വ​ര കൈ​മാ​റ്റ​വും സ​ഹ​ക​ര​ണ​വും ​ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ, സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ചേ​ർ​ന്നു. അ​തി​ർ​ത്തി​യി​ലെ സിം​ഗ്ൾ പോ​ർ​ട്ട് പ്രോ​ജ​ക്ടും ഖ​ത്ത​റി​നും സൗ​ദി അ​റേ​ബ്യ​ക്കും ഇ​ട​യി​ലെ ര​ണ്ട് അ​തി​ർ​ത്തി​ക​ളാ​യ അ​ബൂ സം​റ, സ​ൽ​വ എ​ന്നി​വ​ക്കി​ട​യി​ലെ വി​വ​ര കൈ​മാ​റ്റം സം​ബ​ന്ധി​ച്ചു​മു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ര​ണ്ടാ​മ​ത് ഏ​കോ​പ​ന യോ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച​ത്.

പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ളി​ൽ അ​ധി​കാ​രി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച എ​ക്‌​സി​ക്യൂ​ട്ടി​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് കാ​ര്യാ​ല​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

ബോ​ർ​ഡ​ർ പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ ബി​ൻ അ​ബ്ദു​ല്ല ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഖ​ത്ത​ർ സം​ഘം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തി​ന് പാ​സ്‌​പോ​ർ​ട്ട് ഫോ​ർ പോ​ർ​ട്ട്‌​സ് അ​ഫ​യേ​ഴ്‌​സ് അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​ഊ​ദ് ബി​ൻ ബ​ന്ദ​ർ അ​ൽ സൂ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. അ​ബൂ​സം​റ, സ​ൽ​വ പോ​ർ​ട്ടു​ക​ൾ വ​ഴി​യു​ള്ള എ​ൻ​ട്രി​യും എ​ക്സി​റ്റും സം​ബ​ന്ധി​ച്ച സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും യാ​ത്രാ​ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി നേ​ര​ത്തേ ന​ട​ന്ന യോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തെ യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘം അ​ധ്യ​ക്ഷ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ ബി​ൻ അ​ബ്ദു​ല്ല ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ, നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ആ​ഗ്ര​ഹി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarSaudi ArabiaQatar- Saudi border
News Summary - Qatar-Saudi strengthen border coordination
Next Story