ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍:ദ്യോകോവിച്ച്, ഗോഫിന്‍, ബ്രൗണ്‍ രണ്ടാം റൗണ്ടില്‍; ഡബിള്‍സില്‍ മറെ സഖ്യം പുറത്ത്
text_fieldsദോഹ: രജത ജൂബിലിയുടെ നിറവില്‍ ഇന്നലെ ആരംഭിച്ച ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ദ്യോകോവിച്ച്,ഗോഫിന്‍, ബ്രൗണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിജയത്തുടക്കം. എന്നാല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ ഉള്‍പ്പെട്ട സഖ്യത്തിന് ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെ പടിയിറങ്ങി.
ദോഹ ഖലീഫ രാജ്യാന്തര ടെന്നിസ് സ്ക്വാഷ് കോംപ്ളക്സില്‍ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരവും ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സീഡുമായ നൊവാക് ദ്യോകോവിച്ച് നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ജര്‍മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ലോകതാരത്തിന്‍െറ നിലവാരത്തിലുള്ള പ്രകടനം തന്നെയായിരുന്നു എതിരാളിക്കെതിരെ ദ്യോക്കോവിച്ച് പുറത്തെടുത്തത്. സ്കോര്‍ 7-6, 6-3. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് താരം ഡേവിഡ് ഗോഫിന്‍ നെതര്‍ലാണ്ടിന്‍െറ റോബിന്‍ ഹാസെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 7-6, 6-2. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്താണ് ഗോഫിന്‍. മറ്റു മത്സത്സരങ്ങളില്‍ ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണ്‍ അര്‍ജന്‍റീനയുടെ ബാഗ്നിസിനെയും ചെക്കിന്‍െറ ജിറി വാസലി വൈല്‍ഡ് കാര്‍ഡുമായത്തെിയ തുണീഷ്യയുടെ ആനില്‍ യൂക്സെലിനെയും അര്‍ജന്‍റീനയുടെ സെബലോസ് ജര്‍മനിയുടെ മേയറേയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം, ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താര ആന്‍ഡി മറെയും പോളണ്ടിന്‍െറ ഫെയ്ര്‍സെ്റ്റെന്‍ബര്‍ഗും ഉള്‍പ്പെട്ട സഖ്യത്തിന് ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ്.സ്പെയിനിന്‍െറ മാറെറോയും ക്രൊയേഷ്യയുടെ നെനാദ് സിമോന്‍ജിച്ചും ഉള്‍പ്പെട്ട സഖ്യമാണ് പോളിഷ്-ബ്രിട്ടീഷ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്.
സ്കോര്‍ 6-2, 6-4. മറ്റ് മത്സരങ്ങളില്‍ ഫ്രഞ്ച് സഖ്യമായ ജെറമി ചാഡിയും മാര്‍ട്ടിനും വൈല്‍ഡ് കാര്‍ഡുമായത്തെിയ ഖത്തര്‍- തുണീഷ്യന്‍ ജോഡി മുബാറക് സായിദ്-മാലിക് ജസീരി സഖ്യത്തെയും ഡൊമിനിക് ഇന്‍ഗ്ളോട്ട്-ഫ്ളോറിന്‍ മെര്‍ഗ എന്നിവര ടങ്ങിയ ബ്രിട്ടീഷ്, റുമാനിയന്‍ സഖ്യം റഷ്യന്‍ സഖ്യമായ കാരന്‍ ഖാചനോവ്-ആന്‍ഡ്രേ കുസ്നെറ്റ്സോവ് സഖ്യത്തെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.