തൊട്ടതെല്ലാം പൊന്നാക്കിയ യാസ്മിന്‍ പുതിയൊരു കായിക സ്വപ്നവുമായി
text_fieldsദോഹ: യാസ്മിന്‍ അല്‍ ഷഹര്‍ഷാന് മുമ്പില്‍ സ്പോര്‍ട്സും വിദ്യാഭ്യാസവും സംരഭകതവും ഒക്കെ വഴങ്ങും. ഖത്തറിലെ ആദ്യ വനിതാ ഗോള്‍ഫ് കളിക്കാരിയായ ഇവര്‍ കൈവെച്ച മേഖലയിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ സ്പോര്‍ട്സിന്‍െറ, പ്രത്യേകിച്ച് ഗോള്‍ഫ് കളിയുടെ പ്രയോജനങ്ങളെകുറിച്ച് രാജ്യമെമ്പാടും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് യാസ്മിന്‍. ‘യാസ്മിന്‍ ഇവന്‍റ്സ’ എന്ന് പേരിട്ട പുതിയ സംരംഭകത്വ ഉദ്യമമാണത്. ‘ഗള്‍ഫ് മേഖലയിലുള്ള ഭൂരിഭാഗം പെണ്‍കുട്ടികളും ഒഴിവു സമയം വെറുതെ കളയുകയാണ്. അവര്‍ സ്പോര്‍സ് പോലുള്ള അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. പഠനത്തോടൊപ്പം ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നത് വഴി പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് മികച്ച കായിക സംസ്കാരം രൂപപ്പെടുത്താന്‍ സാധിക്കും. സ്ത്രീകളെയും കുട്ടികളെയും സ്പോര്‍ട്സിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനാണ് താന്‍ ശ്രമിക്കുന്നത്’ യാസ്മിന്‍ പറയുന്നു. പല പ്രാദേശിക, അറബ് ടൂര്‍ണമെന്‍റുകളിലും രാജ്യത്തിന്‍്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള യാസ്മിന്‍ അത് പറയുമ്പോള്‍ നാടിന്‍െറ ശോഭനമായ കായിക ഭാവിയെ കുറിച്ചാണ് സ്വപ്നം കാണുന്നത്. അതിനൊപ്പം ഒരു വര്‍ഷം കൂടെയെങ്കിലും തനിക്ക് ഗോള്‍ഫ് കളിയില്‍ തുടരണം. അതിനു ശേഷം ബിസിനസില്‍ കൂടുതള്‍ ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിലും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യാസ്മിന്‍ പറയുന്നു. 'ആളുകളുമായി എങ്ങനെ ബന്ധം നിലനിര്‍ത്താമെന്ന് ഗോള്‍ഫ് എന്നെ പഠിപ്പിച്ചു. അത് ശക്തമായ ക്യാരക്റ്റര്‍ നേടിത്തന്നു. പുതിയ ആളുകളുമായി പരിചയപ്പെടാന്‍ സ്പോര്‍ട്സ് കരിയര്‍ അവസരമായപ്പോള്‍ എപ്പോഴും പുതിയതെന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കാന്‍ തനിക്ക് കഴിയുന്നു'- യാസ്മിന്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ 2013ല്‍ 'ഖത്തര്‍ ഗോള്‍ഫ് ലേഡീസ്' എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. വനിതകള്‍ക്കു വേണ്ടി രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യ ഗോള്‍ഫ് കേന്ദ്രമായിരുന്നു ഇത്. സ്ത്രീകളെയും കുട്ടികളെയും ഗോള്‍ഫിലും മറ്റ് കായിക ഇനങ്ങളിലും പ്രോത്സാഹിപ്പിക്കാന്‍ ഇതുമൂലം സാധിച്ചു.
സ്പോര്‍ട്സും നേതൃത്വ പാടവത്തിലെ മികവും 2013 ലെ 'ഖത്തര്‍ ബിസിനസ് വുമണ്‍ അവാര്‍ഡി'ന് അവരെ അര്‍ഹയാക്കി. വാഷിംഗ്ടണില്‍ ഒരു പ്രോഗ്രാം നടത്തുന്നതിനായി യുഎസ് മന്ത്രാലയത്തിലെ വിദേശകാര്യവകുപ്പിന്‍്റെ ക്ഷണവും അവര്‍ക്ക് ലഭിച്ചിരുന്നു.
കായിക കുടുംബത്തിലെ അംഗം കൂടിയായ യാസ്മിന്‍െറ പിതാവ് നീന്തല്‍ താരവും ജോക്കി താരവുമായിരുന്നു. സഹോദരന്‍ ഡ്രാഗ് റേസര്‍ താരവും സഹോദരി സ്കീറ്റ് ഷൂട്ടിങിലെ ചാമ്പ്യനുമാണ്. ഏറ്റടെുക്കുന്ന ഏതു മേഖലയിലും വിജയം വരിക്കാന്‍ സാധിക്കുമെന്ന ദൃഢവിശ്വാസമുള്ള പുതു തലമുറയുടെ പ്രതീകമാണ് യാസ്മിന്‍. ഗ്രീസിലെ ഒളിമ്പ്യയിലുള്ള ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് അക്കാദമിയില്‍ നിന്നും 'ഓര്‍ഗനൈസേഷന്‍ ആന്‍്റ് മാനേജ്മെന്‍്റ് ഓഫ് ഒളിമ്പിക് ഇവന്‍സി'ല്‍ മാസ്റ്റേഴ്സ് ബിരുദം നേടിയ ആദ്യ ഖത്തരി കൂടിയാണ് ഇവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.