Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകിക്കോഫിനൊരുങ്ങി ലുസൈൽ...

കിക്കോഫിനൊരുങ്ങി ലുസൈൽ സ്​റ്റേഡിയം; ആദ്യ അങ്കം ആഗസ്റ്റ്​ 11ന്​

text_fields
bookmark_border
കിക്കോഫിനൊരുങ്ങി ലുസൈൽ സ്​റ്റേഡിയം; ആദ്യ അങ്കം ആഗസ്റ്റ്​ 11ന്​
cancel
Listen to this Article

ദോഹ: ഖത്തർ ലോകകപ്പ്​ ഫുട്​ബാളിലെ കിരീട വിജയികളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി മത്സര സജ്ജമായ ലുസൈൽ സ്​റ്റേഡിയത്തിൽ ആഗസ്റ്റ്​ 11ന്​ ആദ്യ അങ്കത്തിന്​ കിക്കോഫ്​ കുറിക്കും. ഖത്തർസ്റ്റാർസ്​ ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ്​ ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുന്നത്​.

സ്റ്റാർസ്​ ലീഗിന്‍റെ മാറ്റങ്ങൾ വരുത്തിയ മത്സര ഫിക്സ്​ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ്​ 11 വ്യാഴാഴ്ച രാത്രി 7.40നാണ്​ മത്സരം.


ലോകകപ്പിനായി സജ്ജമായി എട്ടിൽ ഏഴ്​ വേദികളും ഇതിനകം മത്സരങ്ങൾക്ക്​ സാക്ഷിയായി കഴിഞ്ഞിരുന്നു. ലോകകപ്പിനായി സജ്ജമായ ഖലീഫ ഇന്‍റർനാഷണൽ സ്​റ്റേഡിയം, എജ്യൂക്കേഷണൽ സിറ്റി സ്​റ്റേഡിയം, അൽ തുമാമ സ്​റ്റേഡിയം, അൽ ജനൂബ്​ സ്​റ്റേഡിയം, അഹമ്മദ്​ ബിൻഅലി സ്​റ്റേഡിയം എന്നീ വേദികളിലും സ്റ്റാർസ്​ ലീഗ്​ മത്സരങ്ങൾ നടക്കുന്നുണ്ട്​.

ആഗസ്റ്റ്​ ഒന്നിനാണ്​ ഖത്തറിലെ ടോപ്​ ഡിവിഷൻ ലീഗ്​ ചാമ്പ്യൻഷിപ്പായ സ്റ്റാർസ്​ ലീഗിന്​ കിക്കോഫ്​ കുറിക്കുന്നത്​. അൽ മർഖിയയും നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ്​ എഫ്​.സിയും തമ്മിൽ ഖലീഫ സ്​റ്റേഡിയത്തിലാണ്​ മത്സരം.

ലോകകപ്പിന്‍റെ മറ്റു വേദികളായ സ്​റ്റേഡിയം 974, അൽ ബെയ്ത്​ സ്​റ്റേഡിയം എന്നിവടങ്ങളും ഇതിനകം മത്സരങ്ങൾ വേദിയായി കഴിഞ്ഞതാണ്​. ഖലീഫ സ്​റ്റേഡിയം ഒഴികെ ആറ്​ വേദികളിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ്​ കപ്പ്​ ഫുട്​ബാളിന്​ വേദിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarLusail Stadium
News Summary - Qatar stars league at Lusail Stadium
Next Story