ഫലസ്തീനെ ചേർത്തുപിടിച്ച് ഖത്തർ
text_fieldsദോഹ: രണ്ട് പതിറ്റാണ്ടിനിടെ ഗസ്സ മുനമ്പിലും വെസ്റ്റ് ബാങ്കിലും ജറൂസലമിലുമായി ഫലസ്തീൻ ജനതക്കായി 13 കോടി ഡോളറിന്റെ മാനുഷിക, വികസന പദ്ധതികൾ നടപ്പാക്കിയതായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരായി ആക്രമണം ആരംഭിച്ചത് മുതൽ ദോഹയിലെ ആസ്ഥാനത്തുള്ള എമർജൻസി ഇൻഫർമേഷൻ സെന്റർ, പ്രതികരണവുമായി ബന്ധപ്പെട്ട സെക്ടറുകൾ, വിവിധ വകുപ്പുകൾ, ഈജിപ്തിലെയും ജോർഡനിലെയും ദുരിതാശ്വാസ സംഘങ്ങൾ എന്നിവയുമായി ചേർന്ന് ഖത്തർ റെഡ്ക്രസന്റ് പൂർണ ജാഗ്രതയിലാണ് മുന്നോട്ട് നീങ്ങുന്നതെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി വ്യക്തമാക്കി.
ദോഹയിൽനിന്ന് ഈജിപ്തിലെ അൽ അരീഷിലേക്കും അവിടെനിന്ന് റഫ അതിർത്തി വഴി ഗസ്സ മുനമ്പിലേക്കും ഖത്തരി ഹ്യുമാനിറ്റേറിയൻ എയർ ബ്രിഡ്ജിനുള്ളിൽ 116 വിമാനങ്ങളുടെ ചരക്ക് എത്തിച്ചു.
ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വം തുടങ്ങി ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 4766 ടൺ സഹായമാണ് ഖത്തരി സഹായ കപ്പൽ എത്തിച്ചതെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു.
13 ദശലക്ഷം ഡോളർ ചെലവിൽ ഇതുവരെ ഒരു ദശലക്ഷത്തിലധികം ആളുകൾ വിവിധ സഹായ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായെന്നും പ്രഖ്യാപിച്ച പദ്ധതികളുടെ പാക്കേജിലൂടെ സഹായം തുടരാൻ ഖത്തർ റെഡ്ക്രസന്റ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര ദുരിതാശ്വാസ മേഖലകളിൽ പുതിയ സഹായം നൽകാൻ ഖത്തർ റെഡ്ക്രസന്റിന് കഴിയും. 46 ദശലക്ഷം ഖത്തരി റിയാലാണ് ഇതിനായി വകയിരുത്തിയത്. ഏകദേശം അരലക്ഷത്തിലേറെ പേർ ഗുണഭോക്താക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.