Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഭ​യാ​ർ​ഥി കാ​യി​ക...

അ​ഭ​യാ​ർ​ഥി കാ​യി​ക സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ഖ​ത്ത​റി​ന്റെ പി​ന്തു​ണ

text_fields
bookmark_border
Refugee Olympic Foundation and Qatar Olympic Committee president
cancel
camera_alt

ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് തോ​മ​സ് ബാ​ഹ്, അ​ഭ​യാ​ർ​ഥി ഒ​ളി​മ്പി​ക് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ​പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കൊ​പ്പം

ദോ​ഹ: യു​ദ്ധ​വും സം​ഘ​ർ​ഷ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ​വ​രി​ൽ നി​ന്നും ഉ​ദി​ച്ചു​യ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ ലോ​ക​ത്തോ​ളം വ​ള​രാ​ൻ ​പി​ന്തു​ണ ന​ൽ​കു​ന്ന ഖ​ത്ത​റി​ന്​ ന​ന്ദി അ​റി​യി​ച്ച്​ ഒ​ളി​മ്പി​ക്​ റെ​ഫ്യൂ​ജി ഫൗ​ണ്ടേ​ഷ​ൻ (ഒ.​ആ​ർ.​എ​ഫ്). ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ആ​തി​ഥ്യം വ​ഹി​ച്ച ഒ.​ആ​ർ.​എ​ഫി​ന്‍റെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​നും അ​ന്താ​രാ​ഷ്​​​ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​തോ​മ​സ്​ ബാ​ഹ്​ ആ​ണ്​ ഖ​ത്ത​റി​ന്‍റെ പി​ന്തു​ണ​യെ പ്ര​ശം​സി​ച്ച​ത്. ഒ.​ആ​ർ.​എ​ഫ്​ വൈ​സ്​ ചെ​യ​ർ​മാ​നും യു.​എ​ൻ അ​ഭ​യാ​ർ​ഥി വി​ഭാ​ഗം ഹൈ​ക​മീ​ഷ​ണ​റു​മാ​യ ഫി​ലി​പ്പോ ഗ്രാ​ൻ​ഡെ​യും മ​റ്റ്​ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളും ദോ​ഹ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ങ്ങ​ളി​ലെ അ​ഭ​യാ​ർ​ഥി ഒ​ളി​മ്പി​ക്​ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കാ​യി​ക പ​രി​പാ​ടി​ക​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്​​തു. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും ഒ.​ആ​ർ.​എ​ഫ്​ ഡ​യ​റ​ക്​​ട​റു​മാ​യ​ ശൈ​ഖ്​ ജു​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും പ​​ങ്കെ​ടു​ത്തു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ഭ​യാ​ർ​ഥി കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും കാ​യി​ക കു​തി​പ്പി​ന്​ പി​ന്തു​ണ ന​ൽ​കാ​നും ഒ.​ആ​ർ.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്​ ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​മെ​ന്ന്​ ശൈ​ഖ്​ ജു​ആ​ൻ പ​റ​ഞ്ഞു. ​ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ ത​ന്നെ താ​ര​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ​ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ സ​ഹ​മ​​ന്ത്രി ലു​ൽ​വ ബി​ൻ​ത്​ റാ​ഷി​ദ്​ അ​ൽ ഖാ​തി​റും പ​​ങ്കെ​ടു​ത്തു. സ്‌​പോ​ർ​ട്‌​സി​ലൂ​ടെ ഭി​ന്ന​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും പ​ര​സ്പ​ര ധാ​ര​ണ വ​ള​ർ​ത്താ​നും സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന് ഖ​ത്ത​ർ തെ​ളി​യി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. വി​വി​ധ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി സ്​​പോ​ർ​ട്​​സി​നെ ഞ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. ക​ളി​ക്ക​പ്പു​റം, ഒ​ന്നി​ക്ക​ലി​ന്‍റേ​യും ആ​ശ​യ സം​വാ​ദ​ത്തി​ന്‍റേ​യും വേ​ദി​യു​മാ​കു​ന്നു - അ​വ​ർ പ​റ​ഞ്ഞു. ​യോ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഒ​ളി​മ്പി​ക്​ റെ​ഫ്യൂ​ജി ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളും ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ൽ തു​മാ​മ​യി​ലെ ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഗ​സ്സ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്നും ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ച്ച ഫ​ല​സ്​​തീ​നി​ക​ളെ സ​ന്ദ​ർ​ശി​ച്ച തോ​മ​സ്​ ബാ​ഹും സം​ഘ​വും അ​വ​രു​മാ​യി ക​ളി​ച്ചും സം​സാ​രി​ച്ചും അ​ഭ​യാ​ർ​ഥി ജീ​വി​തം അ​ടു​ത്ത​റി​ഞ്ഞു. കു​ടും​ബ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി മ​റി​യം അ​ൽ മി​സ്​​ന​ദും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ ഫ​ഹ​ദ്​ അ​ൽ സു​ലൈ​തി, ​ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്​ ഫൗ​ണ്ടേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ നാ​സ​ർ അ​ൽ ഖോ​റി തു​ട​ങ്ങി​യ​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarOlympic Refugee Foundation
News Summary - Qatar supports refugee's sports dreams
Next Story