കോംഗോ-റുവാണ്ട സംഘർഷം; മധ്യസ്ഥതയുമായി ഖത്തർ
text_fieldsകോംഗോ-റുവാണ്ട പ്രസിഡന്റുമാർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ
അധ്യക്ഷതയിൽ ചർച്ച നടത്തുന്നു
ദോഹ: കിഴക്കൻ കോംഗോയിലെ രക്തരൂഷിത സായുധ മുന്നേറ്റത്തിന് അന്ത്യം കുറിക്കാൻ മധ്യസ്ഥ ദൗത്യവുമായി ഖത്തർ.
ഈ വർഷം ആദ്യത്തിൽ തുടങ്ങി പതിനായിരത്തോളം പേരുടെ മരണത്തിനും ഏഴ് ലക്ഷം പേരെ അഭയാർഥികളുമാക്കി നടക്കുന്ന എം.23 സായുധ സേനയുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജിതമാക്കി.
കഴിഞ്ഞ ദിവസം ദോഹയിൽ കോംഗോ, റുവാണ്ട രാജ്യങ്ങളുടെ പ്രസിഡന്റുമാർ അമീറിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി.
റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസ്കെഡി എന്നിവർ നടത്തിയ ചർച്ചയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തു. റുവാണ്ട പിന്തുണയോടെയാണ് എം 23 സായുധ സേന കിഴക്കൻ കോംഗോയിലേക്ക് മുന്നേറ്റം നടത്തുന്നത്. വിവിധ രാജ്യങ്ങളുടെ മധ്യസ്ഥ ഇടപെടലുകൾ വിജയത്തിലെത്താതെ നിൽക്കുന്നതിനിടെയാണ് ഖത്തർ നേരിട്ട് ഇടപെടുന്നത്.
ഖത്തറിന്റെ ശ്രമങ്ങൾക്ക് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടെറസ് നന്ദി അറിയിച്ചു. ഇരു രാഷ്ട്ര നേതാക്കളെയും നേരിട്ട് പങ്കെടുപ്പിച്ച് നടത്തിയ ചർച്ച മേഖലയിൽ വെടിനിർത്തലും സാമാധാനവും സാധ്യമാക്കാൻ വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.