ഖത്തർ-ഈജിപ്ത് വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇൗജിപ്ത് വിദേശകാര്യമന്ത്രി സമിഹ് ഷോക്രിയുമായി െകെറോയിൽ കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സഹകരണത്തിലെ വികാസം സംബന്ധിച്ച് ചർച്ചചെയ്ത ഇരുനേതാക്കളും അൽഉല കരാറിന് ശേഷമുള്ള വിവിധ കാര്യങ്ങളും കരാർ പ്രകാരമുള്ള തുടർനടപടികളും സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചവയും വിഷയമായി.
സംയുക്ത അറബ് സംരംഭങ്ങളുടെ ശക്തിപ്പെടുത്തൽ സംബന്ധിച്ചും ചർച്ചയായി. ഗസ്സയിലെ വെടിനിർത്തലിന് പിന്നിൽ പ്രവർത്തിച്ചതിന് ഈജിപ്തിന് ഖത്തർ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.