Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2023 6:33 AM GMT Updated On
date_range 14 Dec 2023 6:33 AM GMTഖത്തർ: സുപ്രീം കൗൺസിൽ യോഗം ചേർന്നു
text_fieldsbookmark_border
ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. ഈ വർഷത്തെ നാലാമത്തെ സുപ്രീം കൗൺസിൽ യോഗമാണ് ചെയർമാൻകൂടിയായ അമീറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച അമീരി ദിവാനിൽ നടന്നത്.
ഡെപ്യൂട്ടി അമീറും കൗൺസിൽ വൈസ് പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെ ഉന്നത വ്യക്തികൾ പങ്കെടുത്തു.
കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങൾ വിലയിരുത്തിയ യോഗം, രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും എടുത്തു. രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങൾ, ഇകണോമിക് സോൺ സ്ഥാപനങ്ങൾ, ഫ്രീ സോൺ അതോറിറ്റിയുടെ വികസനങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story