ആഫ്രിക്കയിൽ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കാൻ ഖത്തർ
text_fieldsദോഹ: ആഫ്രിക്കയിലെ ദരിദ്രരായ സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസ, രോഗപ്രതിരോധശേഷി പദ്ധതികൾ നടപ്പാക്കുന്നതിനായി എജുക്കേഷൻ ഓൾ എബോവ് (ഇ.എ.എ) ഫൗണ്ടേഷനും അന്താരാഷ്ട്ര വാക്സിൻ കൂട്ടായ്മയായ 'ഗവി'യും രംഗത്ത്. ഇത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ഖത്തർ ഡെവലപ്മെൻറ് ഫണ്ടാണ് (ക്യൂ.എഫ്.എഫ്.ഡി) സാമ്പത്തികപിന്തുണ നൽകുന്നത്.
ഇ.എ.എയുടെ എജുക്കേറ്റ് എ ചൈൽഡ്, സേവ് ദി ചിൽഡ്രൻ കൊറിയ (എസ്.സി.കെ) എന്നീ പദ്ധതികളോടനുബന്ധിച്ചാണ് ഇത്യോപ്യയിലെ രോഗപ്രതിരോധ പദ്ധതി നടപ്പാക്കുന്നത്. ആകെ ജനസംഖ്യയുടെ 90 ശതമാനം ജനങ്ങളും രോഗപ്രതിരോധശേഷി കൈവരിക്കുകയെന്ന ഇത്യോപ്യൻ സർക്കാറിെൻറ ലക്ഷ്യസാക്ഷാത്കാരത്തിന് പിന്തുണ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്യോപ്യയിലെ തിരഞ്ഞെടുത്ത 11 ജില്ലകളിൽ 80 ശതമാനം പേർക്കും രോഗപ്രതിരോധശേഷി ലഭ്യമാക്കുകയെന്നതും സർക്കാറിെൻറ ലക്ഷ്യമാണ്. ഗാംബെല്ലയിലെ മൂന്ന് അഭയാർഥി ക്യാമ്പുകളും പദ്ധതിയിലുൾപ്പെടുന്നു.
14 വയസ്സായ പെൺകുട്ടികളിൽ എച്ച്.പി.വി വാക്സിൻ നൽകുക, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എന്നതാണ് ലക്ഷ്യമിടുന്നത്. കെനിയയിൽ യൂനിസെഫുമായി സഹകരിച്ച് ഇ.എ.എ തുടരുന്ന വിദ്യാഭ്യാസ പദ്ധതിയോട് ചേർന്നാണ് പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കുന്നത്. ഗരിസ്സ, കിസുമു, ലോഡ്വാർ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവ നടപ്പാക്കുക.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്കൂളുകൾ വിദ്യാർഥികളും അല്ലാത്തവരുമായി രണ്ടരലക്ഷത്തിലധികം പെൺകുട്ടികളിൽ പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കാനാണ് ഇ.എ.എ ലക്ഷ്യമിടുന്നത്. തലസ്ഥാനമായ നൈറോബിയിലെ അനൗദ്യോഗിക താമസകേന്ദ്രങ്ങളിലാണ് ഇതുവരെ സ്കൂളുകളിലെത്താത്ത കുട്ടികൾ കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.