Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഖത്തർ 2022 വേറിട്ട...

'ഖത്തർ 2022 വേറിട്ട ലോകകപ്പാവും'

text_fields
bookmark_border
ഖത്തർ 2022 വേറിട്ട ലോകകപ്പാവും
cancel
camera_alt

2022 ഫിഫ ലോകകപ്പ്​ 500 ദിന കൗണ്ട്​ ഡൗണിൻെറ ഭാഗമായി ദോഹയിലെ​ അൽ ബിദ്ദ ടവറിൽ എത്തിയ ലോകകപ്പ്​ ട്രോഫിക്ക്​ അരികിൽ നിന്നും സെൽഫി പകർത്തുന്നയാൾ 

ദോഹ: ഖത്തർ ലോകകപ്പ്​ ലോകചരിത്രത്തിലെതന്നെ അഭിമാനകരമായ മേളയായി മാറുമെന്ന്​ ടൂർണമെൻറ്​ സി.ഇ.ഒ നാസർ അൽ കാതിർ. '500 ദിന കൗണ്ട്​ ഡൗൺ തുടങ്ങിയത്​ ലോകകപ്പ്​ അരികിലെത്തി എന്നതിൻെറ ഓർമപ്പെടുത്തലാണ്​. 10 വർഷത്തെ തയാറെടുപ്പുമായാണ്​ രാജ്യം ലോകകപ്പി​നരികിലെത്തുന്നത്​. ​മധ്യേഷ്യൻ രാജ്യം ഇന്നുവരെ വേദിയായതിൽ ഏറ്റവും വലിയ മേളക്കാവും ഖത്തർ ​ആതിഥ്യമൊരുക്കുന്നത്​. അറബ്​ മേഖലക്കുതന്നെ അഭിമാനമാവുന്നതും, ലോകചരിത്രത്തിൽ ഇടം പിടിക്കുന്നതുമാവും ഈ ടൂർണമെൻറ്' -ലോകകപ്പിൻെറ 500 ദിന കൗണ്ട്​ഡൗണിനോടനുബന്ധിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസർ അൽ കാതിർ

ദോഹയിൽനിന്നും 50 കിലോമീറ്റർ പരിധിക്കുള്ളിൽ എട്ട്​ സ്​റ്റേഡിയങ്ങളെയും ക്രമീകരിച്ചാണ്​ ഖത്തർ ഒരുങ്ങുന്നത്​. വിദേശങ്ങളിൽനിന്നെത്തുന്ന ആരാധകർക്കും കളിക്കാർക്കും ഒഫിഷ്യലുകൾക്കുമെല്ലാം ടൂർണമെൻറിലുടനീളം ഒരിടത്തുതന്നെ താമസമാക്കി മത്സരവേദികളിലെത്താൻ കഴിയും. ലോകകപ്പിൻെറ ചരിത്രത്തിൽതന്നെ ആദ്യമായാവും ഈയൊരു അനുഭവം. ഖത്തർ ലോകകപ്പിനെ ആരാധകർക്കിടയിൽ ഏറെ ആകർഷകമാക്കുന്നതിൽ ഈ സൗകര്യം പ്രധാന ഘടകമാവും. ആരാധകർക്ക്​ ഓരോ നഗരത്തിൽനിന്നും അകലെയുള്ള നഗരങ്ങളിലേക്ക്​ പിന്തുടരുന്ന ശീലം ഇവിടെയുണ്ടാവില്ല. അതിൻെറ ​െചലവും സമയവും കുറയുന്നത്​ സന്ദർശകർക്കും സൗകര്യമാവും -നാസർ അൽ കാതിർ പറഞ്ഞു.

ഈ വർഷം നവംബർ-ഡിസംബറിൽ നടക്കുന്ന അറബ്​ കപ്പ്​ ഫുട്​ബാൾ 2022 ലോകകപ്പിൻെറ തയാറെടുപ്പായിമാറുമെന്നും അദ്ദേഹം പറഞ്ഞു. 'അറബ്​ കപ്പ്​ ഞങ്ങൾക്ക്​ ഏറെ പ്രധാനപ്പെട്ട ടൂർണമെൻറാണ്​. ഫിഫക്കു കീഴിൽ ആദ്യമായി നടത്തപ്പെടുന്ന അറബ്​ ചാമ്പ്യൻഷിപ്​ എന്ന നിലയിൽ ടൂർണമെൻറ്​ ലോകശ്രദ്ധ നേടും. ലോകകപ്പിനായി ഒരുങ്ങിയ സ്​റ്റേഡിയങ്ങളും മറ്റു തയാറെടുപ്പുകളും ലോകത്തിന്​ പരിചയപ്പെടാനും അറിയാനുമുള്ള അവസരമാണ്​ അറബ്​ കപ്പ്​. തുടക്കത്തിൽതന്നെ ലോകകപ്പിലൂടെ ഖത്തറിൻെറയും അറബ്​ മേഖലയുടെയും പൈതൃകമാണ്​ ഞങ്ങൾ ഉയർത്തിപ്പിടിച്ചത്​.

സ്​റ്റേഡിയം രൂപകൽപനയിലും ​ലോകകപ്പിനു ശേഷം അവ എന്തു​ ചെയ്യണമെന്നതിലും ​​​വ്യക്തമായ തീരുമാനം മനസ്സിലുണ്ടായിരുന്നു. ലോകകപ്പിനു ശേഷം, പല സ്​റ്റേഡിയങ്ങളുടെയും ശേഷി കുറച്ച്​ സീറ്റുകളും മറ്റും ആഫ്രിക്ക ഉൾപ്പെടെ രാജ്യങ്ങളിലെ ഫുട്​ബാൾ വികസനത്തിനായി ഉപയോഗപ്പെടുത്തും. ചില സ്​റ്റേഡിയങ്ങൾ അതേപോലെ നിലനിർത്തും, റാസ്​ അബൂ അബൂദ്​ പൂർണമായും പൊളിച്ചുമാറ്റി സാമഗ്രികൾ മറ്റ്​ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും' - അൽകാതിർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar 2022World Cup
News Summary - Qatar to host 2022 World Cup
Next Story