അറബ് സുരക്ഷാ അഭ്യാസത്തിൽ പങ്കാളികളാവാൻ ഖത്തറും
text_fieldsദോഹ: സൗദി അറേബ്യയിൽ നടക്കുന്ന അറബ് ഗൾഫ് സെക്യൂരിറ്റി അഭ്യാസത്തിൽ ഖത്തറിന്റെ സുരക്ഷാസേന വിഭാഗങ്ങളും പങ്കെടുക്കുന്നു. ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയ, ആഭ്യന്തര മന്ത്രാലയം എന്നിവയാണ് ഖത്തറിന്റെ പ്രതിനിധികളായ സുരക്ഷാ അഭ്യാസത്തിൽ പങ്കാളികളാവുന്നത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് മേഖലയിലെ മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷാ വിഭാഗങ്ങൾ പങ്കെടുക്കുന്ന അഭ്യാസ പ്രകടനം. ജനുവരി അവസാനത്തിലാണ് പരിപാടി. ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങൾക്കിടയിലെ സുരക്ഷാ സഹകരണവും ഏകോപനവും ആശയ വിനിമയവും ഉൾപ്പെടെയുള്ള വിവിധ ഉദ്ദേശ്യങ്ങളോടെയാണ് സംയുക്ത അഭ്യാസ പ്രകടനം സംഘടിപ്പിക്കുന്നത്. ഖത്തർ സേനാവിഭാഗങ്ങളുടെ സംഘത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. മേജർ യൂസുഫ് അൽ ഹമാദിനു കീഴിലാണ് ഖത്തറിന്റെ സംഘം എത്തിയത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ സേനകളും കഴിഞ്ഞ ദിവസം ഇവിടെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.