ഖത്തറിൻെറ വിനോദ സഞ്ചാരം ഇനി വേറെ ലെവൽ
text_fieldsദോഹ: ഖത്തർ വേദിയാവുന്ന ഫിഫ 2022 ലോകകപ്പിൻെറ പ്രധാന ആകർഷണങ്ങളിലൊന്ന് കാണികൾക്ക് ക്രൂയിസ് കപ്പലുകളിൽ ഒരുക്കുന്ന ആഡംബര താമസമാണ്. ലോകകപ്പിന് വർഷം മുേമ്പതന്നെ ലോകമെങ്ങുമുള്ള ആരാധകരിൽനിന്ന് വലിയ പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്. വലിയ തുകെചലവിൽ ആഡംബര കപ്പലുകളിൽ ഉല്ലസിച്ച് താമസിച്ചും കളികണ്ടും കഴിയാനുള്ള അവസരം. അതേസമയം, ക്രൂയിസ് കപ്പൽ അധിഷ്ഠിത വിനോദ സഞ്ചാരമേഖലയുടെ സാധ്യതകൾ കൂടുതൽ തുറന്നിടാൻ ഒരുങ്ങുകയാണ് ഖത്തർ ടൂറിസം. രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായി ക്രൂയിസ് ലൈൻസ് ഇൻറർനാഷനൽ അസോസിയേഷൻ യു.കെ ആൻഡ് അയർലൻഡു (സി.എൽ.ഐ.എ) മായുള്ള പുതിയ പങ്കാളിത്തം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. സി.എൽ.ഐ.എയുമായുള്ള പങ്കാളിത്ത പ്രകാരം ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലെ ട്രാവൽ ഏജൻറുമാർ, ഓഹരിയുടമകൾ, കപ്പൽ സഞ്ചാരസമൂഹങ്ങൾ എന്നിവക്കിടയിൽ ഖത്തർ ടൂറിസത്തിന് കൂടുതൽ പ്രചാരം ലഭിക്കും.
ഈ വർഷം നവംബറിൽ സതാംപ്ടണിൽ നടക്കുന്ന സി.എൽ.ഐ.എ സെല്ലിങ് ക്രൂയിസ് ഡേയുടെ പ്രധാന സ്പോൺസർമാരായി ഖത്തർ ടൂറിസം മുന്നിലുണ്ടാകും. കൂടാതെ, ഡിസംബറിലെ അസോസിയേഷെൻറ ക്രൂയിസ് ഫോറം സ്പോൺസർമാരും ഖത്തർ ടൂറിസമായിരിക്കും.
ഖത്തർ വിനോദസഞ്ചാര മേഖലയുടെ വൈവിധ്യവത്കരണത്തിെൻറയും പുതിയ മേഖലയിൽനിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിൻെറയും ഭാഗമായാണ് സി.എൽ.ഐ.എയുമായുള്ള പങ്കാളിത്തമെന്ന് ഖത്തർ ടൂറിസം പ്രതിനിധി ബെർത്തോൾഡ് െട്രൻകെൽ പറഞ്ഞു. ഖത്തർ ടൂറിസം പദ്ധതിയുടെ പ്രധാന ഘടകമാണ് ക്രൂയിസ് സഞ്ചാരമെന്നും വരുന്ന സീസണിലേക്കായി ഇതിനകം നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചതായും െട്രൻകെൽ വ്യക്തമാക്കി. ക്രൂയിസ് അടിസ്ഥാന സൗകര്യമേഖലയിൽ പുതിയ നിക്ഷേപങ്ങൾക്ക് ഖത്തർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഇതിെൻറ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദർശകർക്കായി അതിർത്തികൾ തുറക്കാൻ ആരംഭിച്ചതോടെ മേളകളും പ്രദർശനങ്ങളും പുനരാരംഭിക്കും. ക്രൂയിസ് സന്ദർശകരെ വീണ്ടും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ അകമഴിഞ്ഞ പിന്തുണ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട്- അദ്ദേഹം വിശദീകരിച്ചു. സി.എൽ.ഐ.എ യു.കെ ആൻഡ് അയർലൻഡ് കുടുംബത്തിലേക്ക് ഖത്തർ ടൂറിസത്തെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മേധാവി ആൻഡി ഹാർമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.