പെരുന്നാൾ ഉഷാറാക്കാൻ ഖത്തർ ടൂറിസം
text_fieldsദോഹ: പെരുന്നാൾ ആഘോഷം കളർഫുളാക്കാൻ ഒരുപിടി ആഘോഷങ്ങളൊരുക്കി ഖത്തർ ടൂറിസം. സംഗീത രാവുകളും, വർണാഭ വെടിക്കെട്ടും, കുടുംബസമേതം ആസ്വദിക്കാവുന്ന വിരുന്നുകളുമായാണ് ഇത്തവണ ഖത്തർ ടൂറിസം പെരുന്നാളിനെ വരവേൽക്കുന്നത്.
ചലച്ചിത്ര, സംഗീത മേഖലകളിൽനിന്നുള്ള ഒരുപിടി പ്രതിഭകളെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിക്കുന്നതായി ഖത്തർ ടൂറിസം ഇവൻറ്സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്നിക്കൽ സപ്പോർട്ട് മേധാവി ഹമദ് അൽ ഖാജ അറിയിച്ചു. ഇതോടൊപ്പം, വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് റോഡുമാർഗമെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് അബു സംറ അതിർത്തിയിൽ ഇത്തവണ ഈദിയ്യ പാക്കേജും നൽകും.
അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവർക്ക് ഖത്തറിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഹോട്ടലുകളും ഉൾപ്പെടെ ഇളവുകളോടെ ലഭ്യമാക്കുന്ന പാക്കേജുകളാണ് ഖത്തർ ടൂറിസം ‘ഈദിയ്യ’യിൽ നൽകുന്നത്.
പെരുന്നാളിന് ലെഗോ ഷോ
കുട്ടികൾക്ക് ആസ്വദിക്കാവുന്ന പ്രഥമ ലെഗോ ഷോയ്ക്ക് പെരുന്നാൾ ദിനത്തിലാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ തുടക്കം കുറിക്കുന്നത്. ഏപ്രിൽ 10മുതൽ 25വരെ നീളും. ചതുരക്കട്ടകൾകൊണ്ട് വലിയ കളിപ്പാട്ടങ്ങളും മറ്റും നിർമിക്കുന്ന പ്രദർശനം ആദ്യമായാണ് ഖത്തറിലെത്തുന്നത്.
സംഗീത ഷോ
ലോപ്രശസ്ത ഫിലിപ്പിനോ പോപ് താരം സാറ ജെറോനിമോ, റോക് ഐകൺ ബാംബു എന്നിവരുടെ പ്രകടനത്തിന് ഏപ്രിൽ 11ന് ഖത്തർ വേദിയാകും. ക്യു.എൻ.സി.സി എക്സിബിഷൻ ഹാളിലാണ് ഫിലിപ്പിനോ താരങ്ങളുടെ പ്രകടനം. ഏപ്രിൽ 16ന് ക്യു.എൻ.സി.സിയിൽ പ്രമുഖ സൗദി ഗായകൻ ആയദിന്റെ ഷോയും അരങ്ങേറും. ഖത്തറിലെ അറബ് സംഗീത പ്രേമികൾക്കുള്ള പെരുന്നാൾ വിരുന്നായാണ് ആയദ് ഷോ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.