Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക്ക​ളി​...

കു​ട്ടി​ക്ക​ളി​ ഗം​ഭീ​രമായി

text_fields
bookmark_border
toy fest ends
cancel
camera_alt

ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ശ​നി​യാ​ഴ്ച സ​മാ​പി​ച്ച

ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​ൽ​നി​ന്ന്

ദോ​ഹ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി അ​ര​​ങ്ങേ​റി​യ ഖ​ത്ത​ർ ടോ​യ്​ ഫെ​സ്​​റ്റി​ലേ​ക്ക്​ 25 ദി​നം​കൊ​ണ്ട്​ ഒ​ഴു​കി​യെ​ത്തി​യ റെ​ക്കോ​ഡ്​ ജ​ന​ക്കൂ​ട്ടം. ശ​നി​യാ​ഴ്​​ച​യോ​ടെ ദോ​ഹ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ സ​മാ​പി​ച്ച പ്ര​ഥ​മ ടോ​യ്​ ഫെ​സ്​​റ്റി​ൽ 75,000പേ​രാ​ണ്​ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​തെ​ന്ന്​ സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു​ത്തി.

അ​വ​സാ​ന ദി​ന​ത്തി​ൽ ഖ​ത്ത​ർ ടൂ​റി​സം പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കേ​ക്ക്​ മു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ സ​മാ​പ​ന​മാ​യ​ത്.

ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല്​ കു​റി​ച്ചാ​ണ് ടോ​യ്​ ഫെ​സ്​​റ്റ്​ എ​ന്ന ആ​ശ​യ​ത്തി​ന്റെ ഗം​ഭീ​ര കൊ​ടി​യി​റ​ക്കം. അ​ന്താ​രാ​ഷ്​​ട്ര പ്ര​മു​ഖ ക​ളി​പ്പാ​ട്ട നി​ർ​മാ​താ​ക്ക​ളു​ടെ​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​പൂ​ർ​വ അ​നു​ഭ​വ​മാ​യി.


ജൂ​ലൈ 13ന്​ ​ആ​രം​ഭി​ച്ച്​ ആ​ദ്യ ദി​നം മു​ത​ൽ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യ ഫെ​സ്​​റ്റി​ലേ​ക്ക്​ ഓ​രോ ദി​വ​സ​വും ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ബാ​ർ​നി, ബാ​ർ​ബി, ആ​ൻ​ഗ്രി ബേ​ർ​ഡ്​​സ്, സോ​ണി​ക്, ട്രാ​ൻ​സ്​​ഫോ​ർ​മേ​ഴ്​​സ്​ തു​ട​ങ്ങി​യ 25ഓ​ളം ബ്രാ​ൻ​ഡു​ക​ളാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ​സ​മ​യം ക​ളി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മെ​ല്ലാം അ​വ​സ​ര​ങ്ങ​ൾ തീ​ർ​ത്താ​യി​രു​ന്നു 25 ദി​വ​സ​ത്തെ മേ​ള ക്ര​മീ​ക​രി​ച്ച​ത്.

പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​പ്പം റേ​സി​ങ്, സൈ​ക്ലി​ങ്, ബാ​ർ​ബി ആ​യി അ​ണി​ഞ്ഞൊ​രു​ങ്ങ​ൽ മു​ത​ൽ കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന​യും പെ​യി​ന്‍റി​ങ്ങും പാ​ട്ടു​പാ​ട​ലും സ​ർ​ഫി​ങ്ങു​മെ​ല്ലാ​മാ​യി വ​ലി​യൊ​രു ക​ളി​യു​ടെ ലോ​കം ത​ന്നെ തീ​ർ​ക്കാ​ൻ ടോ​യ്​ ഫെ​സ്​​റ്റി​വ​ലി​ന്​ ക​ഴി​ഞ്ഞു.

അ​ടു​ത്ത​വ​ർ​ഷം വീ​ണ്ടും മേ​ള സം​ഘ​ടി​പ്പി​ക്കാ​നു​ള്ള അ​നു​ഭ​വ​വും സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്നു​ള്ള പി​ന്തു​ണ​യും സ​മ്മാ​നി​ച്ചാ​ണ്​ മേ​ള അ​വ​സാ​നി​ക്കു​ന്ന​തെ​ന്ന്​ ഖ​ത്ത​ർ ടൂ​റി​സം ​ഷെ​യേ​ർ​ഡ്​ സ​ർ​വീ​സ​സ്​ ഡ​യ​റ​ക്​​ട​ർ ഉ​മ​ർ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു. 1000ത്തോ​ളം ഫീ​ഡ്​ ബാ​ക്കു​ക​ൾ സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്ന്​ ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.


അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ ക​ളി​യി​ട​ങ്ങ​ളും ബ്രാ​ൻ​ഡു​ക​ളു​മാ​യി മേ​ള​യു​ടെ ര​ണ്ടാം പ​തി​പ്പ്​ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ ര​ക്ഷി​താ​ക്ക​ളും കു​ടും​ബ​ങ്ങ​ളും മേ​ള സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങു​ന്ന​ത്​ വ​ലി​യ സ​ന്തോ​ഷ​വും സം​തൃ​പ്​​തി​യും പ​ങ്കു​വെ​ച്ചാ​ണെ​ന്നും ഖ​ത്ത​ർ ടൂ​റി​സ​​ത്തി​ന്റെ പു​തു​മ​യേ​റി​യ ആ​ശ​യം എ​ല്ലാ​വ​രും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​താ​യും വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ ഫീ​ൽ സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ്​​പേ​സ്​​ടൂ​ൺ ടി.​വി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഗ​ൾ​ഫ്, മി​ഡി​ലീ​സ്​​റ്റ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ടോ​യ്​ ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ച​ത്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ക്കാ​ല​ത്ത്​ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശി​ക്കാ​ൻ മി​ക​ച്ച കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യാ​ണ്​ ഫെ​സ്​​റ്റ്​ ഒ​രു​ക്കി​യ​ത്.

ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 3000 എ​ന്ന നി​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യെ​ന്നാ​ണ്​ ക​ണ​ക്ക്. വ്യാ​ഴം, വെ​ള്ളി, ശ​നി തു​ട​ങ്ങി​യ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ തി​ര​ക്ക്​ ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatartoy fest
News Summary - qatar toy fest ends
Next Story