Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​പ്പാ​ട്ട...

ക​ളി​പ്പാ​ട്ട മേ​ള​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
Qatar Toy Festival
cancel
camera_alt

ഡി.​ഇ.​സി.​സി​യി​ൽ ന​ട​ന്ന പ്ര​ഥ​മ ഖ​ത്ത​ർ ടോ​യ്​ ഫെ​സ്​​റ്റി​ൽ നി​ന്ന്​ 

ദോ​ഹ: പൊ​ള്ളു​ന്ന വേ​ന​ൽ ചൂ​ടി​നും അ​വ​ധി​ക്കാ​ല​ത്തി​നു​മി​ട​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ ക​ളി​ച്ചു​ല്ല​സി​ക്കാ​ൻ വീ​ണ്ടും ടോ​യ്​ ഫെ​സ്​​റ്റി​വ​ൽ എ​ത്തു​ന്നു. ‘യു​വ​ർ സ​മ്മ​ർ സ്റ്റാ​ർ​ട്‌​സ് ഹി​യ​ർ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ വേ​ന​ൽ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ടോ​യ് ഫെ​സ്റ്റി​വ​ലി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം. ആ​ഗ​സ്റ്റ് 14 വ​രെ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക​ളി​പ്പാ​ട്ട മ​ഹോ​ത്സ​വ​ത്തി​നാ​ണ് വി​സി​റ്റ് ഖ​ത്ത​ർ ഡി.​ഇ.​സി.​സി​യി​ൽ വേ​ദി​യൊ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച്, സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത ക​ളി​പ്പാ​ട്ട മേ​ള, ആ​ദ്യ പ​തി​പ്പി​നേ​ക്കാ​ൾ മി​ക​വു​റ്റ രീ​തി​യി​ലാ​ണ് ഈ ​വ​ർ​ഷം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും എ​ക്‌​സ്‌​ക്ലൂ​സി​വ് ആ​ക്ടി​വേ​ഷ​നു​ക​ളും കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും. മേ​ള​യി​ലെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ളി​ലേ​ക്കും ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ബ്രാ​ൻ​ഡു​ക​ളു​ടെ​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ക​ളി​സ്ഥ​ല​ങ്ങ​ളും ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ എ​ത്തി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ മേ​ള, ആ ​വ​ർ​ഷ​ത്തെ ക​ല​ണ്ട​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

മൂ​ന്ന് പു​തി​യ സോ​ണു​ക​ൾ

ഈ ​വ​ർ​ഷ​ത്തെ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ മൂ​ന്ന് പു​തി​യ സോ​ണു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 17000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ 10 സോ​ണു​ക​ളി​ലാ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ക. പ്രീ ​സ്‌​കൂ​ൾ, പെ​ൺ​കു​ട്ടി​ക​ൾ, ആ​ൺ​കു​ട്ടി​ക​ൾ, അ​നി​മേ​ഷ​ൻ, ഫാ​മി​ലി, മൂ​വി ലാ​ൻ​ഡ്, സ്റ്റേ​ജ്, എ​ഫ് ആ​ൻ​ഡ് ബി, ​തീ​മി​ങ് ഏ​രി​യ, റീ​ട്ടെ​യി​ൽ എ​ന്നി​വ​യാ​ണ് ഫെ​സ്റ്റി​വ​ലി​ലെ സോ​ണു​ക​ൾ.

ആ​രാ​ധ​ക​രു​ടെ പ്രി​യ ബ്രാ​ൻ​ഡു​ക​ളാ​യ ബാ​ർ​ബി, മാ​ർ​വ​ൽ, ആം​ഗ്രി ബേ​ഡ്‌​സ്, ന​രു​ട്ടോ, ലോ​ൽ തു​ട​ങ്ങി​യ 50ല​ധി​കം ബ്രാ​ൻ​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ​യെ​ത്തു​ന്ന​ത്. 76 മാ​സ്‌​കോ​ട്ടു​ക​ളും ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി മി​സ്റ്റ​ർ ബീ​ൻ ആ​ൻ​ഡ് ബാ​ർ​ണി ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ ബ്രാ​ൻ​ഡു​ക​ളും മേ​ള​യു​ടെ ര​ണ്ടാം പ​തി​പ്പി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.

സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നൃ​ത്ത പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ഇ​ൻ​ഫ്ലൂ​വ​ൻ​സ​ർ​മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, റാ​ഷാ റി​സ്ഗ്, അ​ദ്‌​നാ​ൻ കു​ടും​ബം, ത​ൽ​ഫാ​ൻ കു​ടും​ബം, ഫൗ​സി മൂ​സി, ബ്ലി​പ്പി, മ​സാ​ക്ക കി​ഡ്‌​സ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന പ​രേ​ഡു​ക​ളും 19 സ്റ്റേ​ജ് ഷോ​ക​ളും ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ഞ്ച് റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ഖ​ത്ത​റി​ലെ വേ​ന​ൽ ക​ല​ണ്ട​റി​ൽ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ഇ​വ​ൻ​റ്​​സ് ആ​ൻ​ഡ് ഫെ​സ്റ്റി​വ​ൽ​സ് ടെ​ക്‌​നി​ക്ക​ൽ വി​ഭാ​ഗം ആ​ക്ടി​ങ് ഹെ​ഡ് ഹ​മ​ദ് അ​ൽ ഖാ​ജ പ​റ​ഞ്ഞു. ടി​ക്ക​റ്റു​ക​ൾ​ക്കാ​യി വി​ർ​ജി​ൻ മെ​ഗാ സ്റ്റോ​ർ, ക്യൂ ​ടി​ക്ക​റ്റ്‌​സ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക. 50 റി​യാ​ലി​ന്റെ എ​ൻ​ട്രി ടി​ക്ക​റ്റ്, 300 റി​യാ​ലി​ന്റെ ഫാ​സ്റ്റ് ട്രാ​ക്ക് ടി​ക്ക​റ്റ്, 200 റി​യാ​ലി​ന്റെ കു​ടും​ബ ടി​ക്ക​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Toy FestivalSummer Campaign
News Summary - Qatar Toy Festival
Next Story