വാഹന ചാർജിങ്ങിന് കൂടുതൽ സ്റ്റേഷനുകൾ വർധിപ്പിച്ച് ഖത്തർ ഗതാഗത മന്ത്രാലയം
text_fieldsദോഹ: പരിസ്ഥിതിസൗഹൃദ ഗതാഗതസംവിധാനങ്ങൾക്ക് പ്രോത്സാഹനം എന്ന നിലയിൽ വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിച്ച് ഗതാഗത മന്ത്രാലയം. രാജ്യമാകെ കൂടുതൽ ഇ-ചാർജിങ് പോയന്റുകൾ പ്രവർത്തനസജ്ജമായതായി മന്ത്രാലയം അറിയിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച ഗതാഗത സമ്മേളന-പ്രദർശനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ഗതാഗത മന്ത്രാലയവുമായി ഒപ്പുവെച്ച കരാർപ്രകാരം അൽഫർദാൻ ഓട്ടോമോട്ടിവാണ് ഇ.വി സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഗതാഗത മന്ത്രാലയം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചത്. കാർബൺ പ്രസരണം കുറക്കാൻ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.