ഖത്തർ–തുർക്കി ഉന്നതാധികാര കമ്മിറ്റി നവംബറിൽ തുർക്കിയിൽ
text_fieldsദോഹ: ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആറാമത് യോഗം അടുത്തമാസം തുർക്കിയിൽ നടക്കുമെന്ന് ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗുക്സു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി നിരവധി പുതിയ കരാറുകൾ യോഗത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി ഇതുവരെ അഞ്ച് യോഗങ്ങൾ ചേർന്നുവെന്നും 50 കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചതായും തുർക്കി അംബാസഡർ വ്യക്തമാക്കി. തുർക്കിയുടെ 97ാമത് വാർഷികത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 29നാണ് തുർക്കി ദേശീയദിനമായി ആചരിക്കുന്നത്.
നിരവധി വർഷത്തെ ഉഭയകക്ഷി, സൗഹൃദ ബന്ധമുള്ള ഖത്തറും തുർക്കിയും 2014ലാണ് സുപ്രീം സ്ട്രാറ്റജിക് സമിതിക്ക് രൂപം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സുരക്ഷ സഹകരണം കൂടുതൽ ഊഷ്മളമായതോടെ അത് ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലയിലും വളർച്ചക്ക് ആക്കം കൂട്ടി. 2014ന് ശേഷം തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിൽ 28 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് -തുർക്കി അംബാസഡർ മുസ്തഫ ഗോക്സു വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെൻറ ആഴത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം 2019ലെത്തുമ്പോൾ 200 കോടി ഡോളറിലാണെത്തിയിരിക്കുന്നത്. 2014ൽ ഇത് കേവലം 340 ദശലക്ഷം മാത്രമായിരുന്നു.2022 ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വളരെ നേരത്തേ സജ്ജമാക്കുന്നതിൽ ഖത്തറിനെയും ഖത്തർ ജനതയെയും അഭിനന്ദിക്കുകയാണ്.
നിരവധി തുർക്കി കമ്പനികളാണ് ലോകകപ്പ് പദ്ധതികളിൽ ഭാഗമായിരിക്കുന്നത്. വിവിധ മേഖലകളിലായി 535 തുർക്കി കമ്പനികളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. അതേസമയം, തുർക്കിയിൽ 179 ഖത്തരി കമ്പനികൾ പ്രവർത്തിക്കുന്നുവെന്നും 2200 കോടി ഡോളറിെൻറ ഖത്തർ നിക്ഷേപം തുർക്കിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.