Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചി​പ്പ്...

ചി​പ്പ് നി​ർ​മാ​ണ​ത്തി​ൽ കൈ​കോ​ർ​ത്ത് ഖ​ത്ത​റും തു​ർ​ക്കി​യ​യും

text_fields
bookmark_border
chip manufacturing
cancel

ദോ​ഹ: ഡി​ജി​റ്റ​ൽ സാ​​ങ്കേ​തി​ക രം​ഗ​ത്തെ സു​പ്ര​ധാ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പ സ​ഹ​ക​ര​ണ​വു​മാ​യി ഖ​ത്ത​റും തു​ർ​ക്കി​യ​യും. 65 നാ​നോ മീ​റ്റ​ർ ചി​പ്പ് നി​ർ​മാ​ണ​ത്തി​ലാ​ണ് തു​ർ​ക്കി​യ​യു​മാ​യി ഖ​ത്ത​റും കൈ​കോ​ർ​ക്കു​ന്ന​ത്. തു​ർ​ക്കി​ഷ് വ്യ​വ​സാ​യ-​സാ​​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് ഫാ​തി​ഹ് കാ​സി​റി​ന്റെ അ​ങ്കാ​റ​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 60 ദ​ശ​ല​ക്ഷം ഡോ​ള​ർ നി​ക്ഷേ​പ​മു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ആ​ദ്യ വി​ദേ​ശ പ​ങ്കാ​ളി​യാ​യി ഖ​ത്ത​ർ എ​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സാ​​ങ്കേ​തി​ക വി​പ​ണി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ചി​പ്പ് നി​ർ​മാ​ണ​ത്തി​ൽ കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്ന തു​ർ​ക്കി ത​ങ്ങ​ളു​ടെ ടോ​ഗോ ബ്രാ​ൻ​ഡി​ലെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ൽ​പാ​ദ​നം 2032​ഓ​ടെ 10 ല​ക്ഷം യൂ​നി​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyQatarchip manufacturing
News Summary - Qatar, Turkey join hands in chip manufacturing
Next Story