ഖത്തറും ഉൈക്രനും ആറ് കരാറുകളിൽ ഒപ്പുവെച്ചു
text_fieldsദോഹ: ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഉൈക്രൻ പ്രസിഡൻറ് പെേട്രാ പൊരോഷെങ്കോ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ച യിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് സാമ്പത്തികം, വാണിജ്യം, ഉൗർജ്ജം, കാർഷികരംഗം മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തു. മേഖലാ–രാജ്യാന്തര തലത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുരാഷ്ട്ര നേതാക്കളും വിശകലനം ചെയ്തു. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഉൈക്രൻ പ്രസിഡൻറിനെ സ്വാഗതം ചെയ്ത അമീർ, പ്രസിഡൻറിെൻറ സന്ദർ ശനം ഖത്തറും ഉൈക്രനുമായുള്ള ബന്ധം ശക്തമാക്കുന്നതിന് പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കി.
ഖത്തറുമായുള്ള സഹകരണം ശക്തമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇരുരാജ്യങ്ങൾക്കും ഏറെ താൽപ ര്യമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ശ്രമിക്കുമെന്നും ഖത്തറുമായി ആഴത്തിലുള്ള ബന്ധ മാണ് ഉൈക്രനുള്ളതെന്നും പെേട്രാ പൊരോഷെങ്കോ പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ഉന്നത പ്രതിനിധികളും മന്ത്രിമാരും പങ്കെടുത്തു. പരസ്പര സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പുവെക്കൽ ച ടങ്ങിലും ഇരുനേതാക്കൾ സംബന്ധിച്ചു. അമീരി ദീവാനിൽ നടന്ന ചടങ്ങിൽ വിസ സംബന്ധമായ ഇളവ് അനുവദിച്ച് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു.
കൂടാതെ സൈനിക സാങ്കേതിക സഹകരണ കരാർ, സംയുക്ത സാമ്പത്തിക സാങ്കേതിക സഹകരണ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട കരാർ, പരസ്പരം നിക്ഷേപങ്ങളുടെ േപ്രാത്സാഹനവും സംരക്ഷണവും ലക്ഷ്യം വെച്ചുള്ള കരാർ, ഇരട്ടനികുതി ഒഴിവാക്കിക്കൊണ്ടുള്ള കരാർ, ഖത്തർ യൂനിവേഴ്സിറ്റിയും കീവിലെ ഷെ വ്ചെങ്കോ നാഷണൽ യൂനിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാ പത്രം എന്നിവയിലും ഒപ്പുവെച്ചു. അമീർ പ്രത്യേക വിരുന്നും സംഘടിപ്പിച്ചു. ഉൈക്രൻ പ്രസിഡൻറിനെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.