Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ...

ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ ഇ​ടം​പി​ടി​ച്ച് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യും

text_fields
bookmark_border
ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ ഇ​ടം​പി​ടി​ച്ച് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യും
cancel
camera_alt

ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല

ദോ​ഹ: ലോ​ക​ത്തി​ലെ മി​ക​ച്ച 600 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ലി​ടം നേ​ടി ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല. വേ​ൾ​ഡ് യൂ​നി​വേ​ഴ്സി​റ്റീ​സ്​ അ​ക്കാ​ദ​മി​ക് റാ​ങ്കി​ങ്ങി​ന്‍റെ (എ.​ആ​ർ.​ഡ​ബ്ല്യൂ.​യു) 2022 പ​തി​പ്പി​ലാ​ണ് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ടം പി​ടി​ച്ച​ത്.

റാ​ങ്കി​ങ് നി​ല​യി​ലെ 501 മു​ത​ൽ 600 വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഖ​ത്ത​റി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സ്​​ഥാ​നം. ഈ ​റാ​ങ്കി​ങ്ങി​ൽ ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഏ​ക പ്രാ​തി​നി​ധ്യ​വും ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച 700 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വ​ർ​ഷം മി​ക​ച്ച 600 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു​വെ​ന്ന് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ഡ​ൻ​റ് ഡോ. ​ഹ​സ​ൻ അ​ൽ ദെ​ർ​ഹം നേ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു. ക​ഠി​ന പ്ര​യ​ത്ന​ങ്ങ​ൾ​ക്കും സ​മ​ർ​പ്പ​ണ​ത്തി​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്നും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലി​ടം നേ​ടി​യ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ഡോ. ​അ​ൽ ദെ​ർ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ.​ആ​ർ.​ഡ​ബ്ല്യൂ.​യു​വി​ന്റെ പു​തി​യ റാ​ങ്കി​ങ്ങി​നാ​യി 2500ല​ധി​കം സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യാ​ണ് പ​ഠ​ന വി​ധേ​യ​മാ​ക്കി​യ​ത്. അ​തി​ൽ​നി​ന്ന് 1000 സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്.

എ.​ആ​ർ.​ഡ​ബ്ല്യൂ.​യു​വി​ന്റെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

ഇ​തേ ഏ​ജ​ൻ​സി ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ പു​റ​ത്തു​വി​ട്ട അ​ക്കാ​ദ​മി​ക് സ​ബ്ജ​ക്ട്സ്​ ഗ്ലോ​ബ​ൽ റാ​ങ്കി​ങ്ങി​ലും സ​ർ​വ​ക​ലാ​ശാ​ല നേ​ട്ടം കൊ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar University
News Summary - Qatar University ranked in the global ranking
Next Story