ഭീകരവാദത്തെ തുടച്ചുനീക്കാൻ ശ്രമം ഊർജിതമാക്കണമെന്ന് ഖത്തർ
text_fieldsദോഹ: ഐക്യരാഷ്ട്രസഭയുടെ ഭീകരവാദ വിരുദ്ധ ഓഫിസ് ആസ്ഥാനമായി ദോഹയെ തെരഞ്ഞെടുക്കപ്പെട്ടത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തറിെൻറ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള അന്താരാഷ്ട്ര പ്രശംസയാണെന്ന് ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ഐക്യരാഷ്ട്രസഭ കൺവെൻഷനും യു.എൻ ആഗോള ഭീകരവാദ വിരുദ്ധ നയവും നടപ്പാക്കുന്നതിലും ഖത്തർ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ സംരംഭങ്ങൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നൽകുന്ന വലിയ പിന്തുണക്കുള്ള ആഗോള അംഗീകാരമാണ് ഭീകരവാദ വിരുദ്ധ കാര്യാലയ ആസ്ഥാനത്തിനായി ദോഹയെ തെരഞ്ഞെടുത്തതെന്നും സ്പീക്കർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ഭീകരവാദ വിരുദ്ധ വാരാചരണത്തിെൻറ ഭാഗമായി വിഡിയോകോൺഫറൻസിലൂടെ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻററി സംവിധാനത്തിലൂടെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഏകീകരിപ്പിക്കുന്നതിെൻറ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി.
എല്ലാവർക്കും ഭീഷണിയുയർത്തുന്ന ഭീകരാവാദത്തെ തുടച്ചു നീക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഏകീകരിപ്പിക്കുന്നതിനുമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പാർലമെൻറ് അംഗങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തിലെ എല്ലാ പാർലമെൻറുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള പ്രവർത്തനങ്ങളും മേഖലാ പാർലമെൻററി സംഘടനകളും ദോഹയിലെ യു.എൻ ഭീകരവിരുദ്ധ കാര്യാലയത്തിന് കീഴിൽ വരുമെന്നും ഭീകരവാദത്തിനെതിരായ ലോകത്തിലെ മുഴുവൻ പാർലമെേൻററിയൻമാരുടെയും പോരാട്ടങ്ങൾക്കുള്ള പിന്തുണയും ദോഹ കാര്യാലയത്തിൽനിന്നും ലഭിക്കുമെന്നും ആഗോള കേന്ദ്രമായി ദോഹ പ്രവർത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദോഹ യു.എൻ ഭീകരവാദവിരുദ്ധ ഓഫിസ് പ്രവർത്തനങ്ങൾ, പൊതു പങ്കാളിത്തം, പാർലമെേൻററിയന്മാർക്കിടയിലുള്ള പങ്കാളിത്തം, പ്രാദേശിക സമൂഹകൂട്ടായ്മകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദമായ അവതരണവും അദ്ദേഹം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.