സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തർ-അമേരിക്ക ബന്ധം ശക്തമാക്കും
text_fieldsദോഹ: സാംസ്കാരിക, വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ ഖത്തർ-അമേരിക്ക സഹകരണം ശക്തിപ്പെടുത്തുന്നു. ഈയിടെ സമാപിച്ച മൂന്നാമത് ഖത്തർ അമേരിക്ക തന്ത്രപ്രധാന ചർച്ചകളുടെ ഭാഗമായാണ് സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം സാലിഹ് അൽ നുഐമിയും യു.എസ് വിദ്യാഭ്യാസ സാംസ്കാരിക വിഭാഗം അസി. സെക്രട്ടറി മേരി റോയ്സും സംയുക്ത പ്രസ്താവനയിൽ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം 2021 ഇതിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായി അറിയപ്പെടും. തന്ത്രപ്രധാന ചർച്ചകളിലെ രണ്ടാമത് വിദ്യാഭ്യാസ സാംസ്കാരിക സെഷനാണിതെന്നും 2021ലെ ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം ആചരിക്കുന്നതുമായി ബന്ധപ്പട്ട സൂചനാപത്രത്തിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചതായും മേരി റോയ്സ് വ്യക്തമാക്കി. ഇതിെൻറ ഭാഗമായി ഖത്തർ ഫൗണ്ടേഷനും നാസയും തമ്മിൽ വാട്ടർ ഡിറ്റക്ഷൻ മേഖലയിൽ സഹകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു. കൂടാതെ സ്മിത്സോണിയൻ നാഷനൽ മ്യൂസിയവും ഖത്തർ ഫൗണ്ടേഷനും ഖത്തർ മ്യൂസിയംസും തമ്മിൽ പൊതു ധാരണപത്രത്തിലും ഒപ്പുവെച്ചതായും അവർ കൂട്ടിച്ചേർത്തു.
ഖത്തർ ഫൗണ്ടേഷനും യു.എസ് ഡിപ്പാർട്ട്മെൻറ്സ് ഓപ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് എജുക്കേഷനൽ ആൻഡ് കൾച്ചറൽ അഫേഴ്സ് എന്നിവർ തമ്മിലുള്ള കരാറും ഒപ്പുവെച്ചതായും അവർ പറഞ്ഞു. വാഷിങ്ടണിൽ സമാപിച്ച വിവിധ ചർച്ചകളില ഖത്തർ-യു.എസ്.എ ചർച്ചയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.