സുരക്ഷാസഹകരണം ശക്തമാക്കാൻ ഖത്തർ -അമേരിക്ക
text_fieldsദോഹ: സുരക്ഷാ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ ഖലഫ് ബിൻ ഹതാബ് അൽ കഅബിയും, ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസുമാണ് ഇരു രാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് കരാറുകളിൽ ഒപ്പുവെച്ചത്.
സുരക്ഷ മേഖലയിലെ സഹകരണം ശക്തമാക്കുന്നതും, വികസന പദ്ധതികളെയുംകുറിച്ച് ഇരുവരും ചർച്ച നടത്തിയതായും ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ അവസാന വാരത്തിൽ നടന്ന ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ സുരക്ഷ സഹകരണം ഊർജിതമാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
വാഷിങ്ടണിൽ അദ്ദേഹം എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേയുമായി കൂടിക്കാഴ്ച നടത്തുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. 2026 ലോകകപ്പ് ഫുട്ബാൾ നടത്തിപ്പിനുള്ള സുരക്ഷാ സഹകരണം സംബന്ധിച്ചും അമേരിക്കയും ഖത്തറും നേരത്തെ ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.