ഖത്തർ വിസ കേന്ദ്രം കൊച്ചിയിൽ; ഏപ്രിലിൽ തുറക്കും
text_fieldsദോഹ: ഖത്തറിലേക്ക് തൊഴില്‍ വിസയിൽ പോകുന്നവര്‍ക്ക് ഇനി കൊച്ചിയിൽ നി ന്ന് തന്നെ വൈദ്യ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യാം. സിംഗപ്പൂർ ആസ് ഥാനമായ ‘ബയോമെറ്റ് സ്മാർട്ട് െഎഡൻറിറ്റി സൊലൂഷൻസ്’ എന്ന ഏജ ൻസിയുമായി സഹകരിച്ചാണ് ഖത്തർ സർക്കാർ പുതിയ പദ്ധതി നടത്തുന്നത്. കൊച്ചി ഇടപ്പള്ളി മെട്രോസ്റ്റേഷന് ചേർന്നുള്ള നാഷനൽ പേൾ സ്റ്റാർ ബിൽഡിങ്ങിലാണ് ഖത്തറിെൻറ വിസാകേന്ദ്രം തുറക്കുക.
ഇൗ കെട്ടിടത്തിലെ ഡോർ നമ്പർ 35ലുള്ള കേന്ദ്രം അടുത്തമാസത്തോടെയാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യയിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ വരുന്നുണ്ട്. ഖത്തറിലേക്കുള്ള മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കൽ, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തൽ എന്നിവയും ഇൗ കേന്ദ്രം വഴി നാട്ടിൽ നിന്ന് തന്നെ ചെയ്യാനാകും. നിലവിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ വിസയിലെത്തുന്നവർ ഖത്തറിൽ നിന്നാണ് വൈദ്യപരിശോധന അടക്കം എടുക്കേണ്ടത്.
ചിലയാളുകൾ വൈദ്യ പരിശോധനയിൽ പരാജയപ്പെട്ട് നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകേണ്ട സ്ഥിതിയുമുണ്ട്. ഇത്തരക്കാർക്ക് ഇത് വൻസാമ്പത്തിക ബാധ്യതയുണ്ടാക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നാട്ടിൽ നിന്ന് തന്നെ പരിശോധന നടത്തി അയോഗ്യനാണെങ്കിൽ യാത്ര ഒഴിവാക്കാനാകും. ഇടനിലക്കാരില്ലാതെ നേരിട്ടുതന്നെ വിസാനടപടികൾ പുതിയ കേന്ദ്രത്തിലൂടെ നാട്ടിൽ നിന്ന് തന്നെ നടത്താനുമാകും. തൊഴിൽ തട്ടിപ്പ് പോലുള്ള ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പുതിയ കേന്ദ്രം വരുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.