ഖത്തർ വോളിക്ക് ആദ്യ ദേശീയ വനിത ടീം; ലക്ഷ്യം 2030 ഏഷ്യൻ ഗെയിംസ്
text_fieldsദോഹ: 2030 ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ട് വനിത വോളിബാൾ ടീമിനെ കോർട്ടിലിറക്കി ഖത്തർ. ഖത്തർ വോളിബാൾ അസോസിയേഷനു കീഴിലാണ് പുതിയ ദേശീയ വനിത ടീമിനെ പ്രഖ്യാപിച്ചത്.
പുരുഷ വോളിബാളിൽ കരുത്തരായി മാറുന്ന ഖത്തർ, ആദ്യമായാണ് വനിത ടീമിനെ അവതരിപ്പിക്കുന്നത്.
2021-2022 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ കളത്തിലിറങ്ങുന്ന സംഘം 2030ൽ ദോഹ വേദിയാവുന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ പോഡിയത്തിലേക്ക് ലക്ഷ്യംവെച്ചാണ് ഒമ്പതുവർഷം മുമ്പേ കരുത്തരായ ടീമിന് അടിത്തറയിടുന്നത്.
വോളി അസോസിയേഷൻ പരിശീലകരുടെയും ടെക്നിക്കൽ സമിതിയുടെയും മേൽനോട്ടത്തിൽ നടന്ന പരിശീലനത്തിനൊടുവിലാണ് മികച്ച ടീമിനെ പ്രഖ്യാപിച്ചത്. 60 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
വോളി, ബീച്ച് വോളി വിഭാഗങ്ങളിൽ രാജ്യാന്തര തലത്തിൽ മികച്ച ടീമിനെ കെട്ടിപ്പടുക്കുന്നതിെൻറ ഭാഗമായാണ് ക്യു.വി.എ വനിത ടീമിനെ ഒരുക്കുന്നതെന്ന് വിമൻസ് കമ്മിറ്റി മേധാവി സാറ ഖാലിദ് അൽ മിസ്നദ് പറഞ്ഞു. പുതുതലമുറയിൽ കൂടുതൽ വനിതകളെ കോർട്ടിലേക്ക് ആകർഷിക്കാനും കളിക്കാർ, പരിശീലകർ, ഉൾപ്പെടെയുള്ള പദവയിലേക്ക് വളർത്താനുമുള്ള വിവിധ പദ്ധതികൾ ക്യു.വി.എ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.