ഖത്തറിന് ജയിച്ചേ തീരൂ
text_fieldsദോഹ: അറേബ്യൻ ഗൾഫ് കപ്പ് കിരീട മോഹവുമായി കുവൈത്തിലെത്തിയ ഖത്തറിന് ഗ്രൂപ്പ് റൗണ്ടിൽ ഇന്ന് ആതിഥേയർക്കെതിരെ നിർണായക പോരാട്ടം. ആദ്യ കളിയിൽ യു.എ.ഇക്കെതിരെ സമനിലയിലും രണ്ടാം അങ്കത്തിൽ ഒമാനെതിരെ തോൽവിയും വഴങ്ങിയ അന്നാബിക്ക് മൂന്നാം മത്സരത്തിൽ ജയിച്ചാൽ മാത്രമെ സെമി ഫൈനൽ പ്രതീക്ഷയുള്ളൂ. നിറഞ്ഞ ഗാലറിയിൽ നാട്ടുകാരുടെ പിന്തുണയോടെ മത്സരിക്കുന്ന കുവൈത്തിനെതിരായ പോരാട്ടം കടുത്ത വെല്ലുവിളിയാകുമെന്ന് ഖത്തർ കോച്ച് ലൂയി ഗാർഷ്യയും പറയുന്നു. ഖത്തർ സമയം വൈകുന്നേരം 5.30ന് ജാബിർ അൽ മുബാറക് അസ്സബാഹ് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ് ‘എ’യിൽ രണ്ട് കളി വീതം പൂർത്തിയായപ്പോൾ നാല് പോയന്റ് വീതമാണ് ആദ്യ സ്ഥാനത്തുള്ള ഒമാൻ, കുവൈത്ത് ടീമിന്റെ സമ്പാദ്യം. യു.എ.ഇക്കും ഖത്തറിനും ഓരോ പോയന്റാണുള്ളത്. യു.എ.ഇയും ഒമാനും മറ്റൊരു വേദിയിൽ കളിക്കുമ്പോൾ നാല് ടീമുകൾക്കും ഇന്നത്തെ കളി അതിനിർണായകമാണ്. അവസാന സ്ഥാനത്തുള്ള ഖത്തറിന് മികച്ച മാർജിനിൽ ജയിച്ചാൽ മാത്രം മതിയാകില്ല. ഒമാൻ യു.എ.ഇക്കെതിരെ തോൽക്കുക കൂടി വേണം.ഗോളി ബിഷാൽ ബർഷിം, അഹമ്മദ് ഫാതിഹ് എന്നിവർ സസ്പെൻഷനിലായത് കാരണം ഇന്ന് കളത്തിലിറങ്ങുന്നില്ല. എന്നാൽ, ഇവർക്ക് പകരംവെക്കാൻ മിടുക്കരായ കളിക്കാരുണ്ടെന്നും നിർണായക മത്സരത്തിൽ അക്രം അഫീഫ് ഉൾപ്പെടെ താരങ്ങൾ ഫോമിലേക്കുയരുമെന്നും കോച്ച് ലൂയി ഗാർഷ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.