ഖത്തറിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തി വൻകിട ഗതാഗതസംവിധാനം
text_fieldsദോഹ: രാജ്യത്ത് നടപ്പാക്കിയ ഹൈടെക് ട്രാഫിക് നിയന്ത്രണങ്ങളിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനായെന്നും ഗതാഗത നീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഗതാഗത വകുപ്പിലെ ട്രാഫിക് അവയർനെസ് വകുപ്പ് മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി എല്ലാ റോഡുകളിലും ഇൻറർസെക്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലും സ്പീഡ് റഡാർ കാമറകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.
വാഹനാപകട നിരക്കിലും ഗുരുതര പരിക്കുകളിലും വലിയ കുറവാണ് ഇത് മൂലം കഴിഞ്ഞ വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നതെന്നും ൈഡ്രവർമാർക്കിടയിൽ ഗതാഗത നിയമങ്ങളോട് വലിയ മതിപ്പും ആദരവും വർധിപ്പിക്കാനും ഗതാഗത വകുപ്പിെൻറ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും കേണൽ അൽ ഹാജിരി വ്യക്തമാക്കി. റോഡ് സുരക്ഷ സംബന്ധിച്ച് ലോകാരോഗ്യ സംഘടന നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതികളാണ് ഗതാഗത വകുപ്പ് നടപ്പാക്കുന്നതും ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇത് മൂലം വാഹനാപകടങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ൈഡ്രവിങ് സ്കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ ഭാഗമായി രാജ്യാന്തര മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്നും ഇതിെൻറ ഭാഗമായി ട്രെയ്നിങ് ൈഡ്രവർമാർക്കായി ഇലക്േട്രാണിക്സ് സംവിധാനം ഏർപ്പെടുത്തിയത് വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ റോഡ് സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്താൻ വലിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും കേണൽ മുഹമ്മദ് റാദി അൽ ഹാജിരി വ്യക്തമാക്കി.
മേയ് മാസത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്
ദോഹ: മേയ് മാസത്തിൽ രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ 73 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആസൂത്രണസ്ഥിതി വിവരകണക്ക് അതോറിറ്റി (പി.എസ്.എ). ഖത്തറിലെ ൈഡ്രവർമാരുടെയും മോട്ടോറിസ്റ്റുകളുടെയും അച്ചടക്കമാണ് പുതിയ റിപ്പോർട്ടിൽ പ്രതിഫലിച്ചിരിക്കുന്നത്.
മേയിൽ 41,421 ഗതാഗത നിയമലംഘനങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പി.എസ്.എ പുറത്തുവിട്ട മാസാന്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, 2019 മേയിൽ 1,54,431 നിയമലംഘനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ മുൻ മാസത്തേതിൽ നിന്നും 7.5 ശതമാനം കുറവും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ 44,788 ഗതാഗത നിയമലംഘനങ്ങളാണ് അതോറിറ്റി രേഖപ്പെടുത്തിയത്. മേയിൽ ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട രാജ്യം ദക്ഷിണ കൊറിയയാണ്. 2.1 ബില്യൻ റിയാലിെൻറ കയറ്റുമതിയാണ് ഖത്തർ നടത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയും തുടർന്ന് ജപ്പാൻ, ഇന്ത്യ, അമേരിക്ക എന്നിവരുമാണ്. അമേരിക്കയിൽ നിന്നാണ് മേയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. 2.1 ബില്യൻ റിയാൽ. തൊട്ടടുത്ത സ്ഥാനങ്ങളിൽ ബ്രിട്ടൻ, ചൈന, ജർമനി, തുർക്കി എന്നിവരുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.