ഒത്തുചേരാൻ ഇനി 'വയനാട് കൂട്ടം'
text_fieldsദോഹ: ഖത്തറിലുള്ള വയനാട്ടുകാരുടെ കൂട്ടായ്‌മ വയനാട് കൂട്ടം രൂപവത്കരിച്ചു. അബൂ ഹമൂറിലെ ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിലായിരുന്നു ജാതി മത രാഷ്ട്രീയങ്ങൾക്കതീതമായി കൂട്ടായ്മക്ക് രൂപം നൽകിയത്. കലാകായിക മത്സരങ്ങൾ, അംഗങ്ങൾക്കുവേണ്ടിയുള്ള സാമൂഹിക ഇടപെടലുകൾ നടത്തുക, വയനാട്ടിൽനിന്ന് ഖത്തറിലെത്തുന്നവരുടെ വിവരശേഖരണം, ആരോഗ്യകാര്യങ്ങളിൽ വേണ്ട സഹായം, നിയമസഹായം തുടങ്ങിയവയാണ് ഉദ്ദേശ്യലക്ഷ്യം.
400ലധികം പേർ അംഗങ്ങളായ കൂട്ടായ്‌മയുടെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജ് നിർവഹിച്ചു. ചെറുകാട് സാഹിത്യ പുരസ്‌കാരം നേടിയ പ്രവാസി എഴുത്തുകാരി വയനാട് പയ്യമ്പള്ളി സ്വദേശിനി ഷീല ടോമിയെ ആദരിച്ചു. ആർ.ജെ. ജിബിൻ മുഖ്യാതിഥിയായി. കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടന്നു. ലോഗോ ഡിസൈൻ ചെയ്‌ത ഇസ്‌മായിലിന് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ഐ.സി.സി പ്രസിഡന്റ് ആദരിച്ചു. അൻവർ സാദത്ത് അധ്യക്ഷനായി. നിമിഷ നിഷാദ് സ്വാഗതം പറഞ്ഞു. സുധീർ ബാബു, റഈസ് അലി, ലെജു ബത്തേരി സംസാരിച്ചു.
ലത കൃഷ്ണ, അനിൽ മാത്യു, റമീഷ് ഇബ്രായി, അബ്ദുൽ മുജീബ്, പി.കെ. ഹാഷിർ, അഷ്‌റഫ് പൂന്തോടൻ, ശാന്തി അഗസ്റ്റിൻ, പി.പി. നൗഫൽ, ലത്തീഫ്, അബ്ദുൽ ജലീൽ മണക്കടവൻ, അബു മണിച്ചിറ, ജിഷ എൽദോ, മിർഷാദ് ചാലിയാടൻ, മുനീർ കോട്ടത്തറ, ഷാജഹാൻ, ഫരീദ മമ്മു, യൂസുഫ് മുതിര, ഫൈസൽ തന്നാനി, ഇ.സി. മജീദ്, ഗുൽഷാദ് എന്നിവരാണ് കോഓഡിനേഷൻ അംഗങ്ങൾ. അലവി അമ്പലവയൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.