ഡെന്മാർക്കിന്റെ നിയമ നിർമാണം സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: പൊതു സ്ഥലങ്ങളിൽ ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഡെന്മാർക് പാർലമെന്റിന്റെ നിയമനിർമാണത്തെ സ്വാഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.
വിദ്വേഷ പ്രസംഗങ്ങൾ കുറക്കുന്നതിനും, ഇസ്ലാം ഭീതി പടർത്തുന്നത് തടയുന്നതിനും ഈ നിയമ നിർമാണം സഹായിക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാണിച്ചു. വിശുദ്ധ ഖുർആൻ കത്തിക്കുകയും ഇസ്ലാം ഭീതിയും വിദ്വേഷവും പരത്തുകയും ചെയ്യുന്ന മറ്റു രാജ്യങ്ങളിലും ഇത്തരം നിയമ നിർമാണം പ്രതീക്ഷിക്കുന്നതായും ഖത്തർ ചൂണ്ടിക്കാണിച്ചു.
ജനങ്ങൾക്കിടയിൽ സഹവർത്തിത്വം വളർത്താനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി കഴിയും. ഖത്തർ എന്നും സഹിഷ്ണുതയുടെ മൂല്യങ്ങൾക്കൊപ്പമാണ്. സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയുമാണ് ലക്ഷ്യം -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.