ഫ്രാൻസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: ഇസ്രായേലിലേക്ക് ആയുധക്കയറ്റുമതി നിർത്തിവെക്കാനുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തർ. യുദ്ധം അവസാനിപ്പിക്കാനുള്ള ശക്തവും സുപ്രധാനവുമായ തീരുമാനമാണ് ഫ്രാൻസിന്റേതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത സെക്യൂരിറ്റി കൗൺസിലിന്റെയും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും പ്രമേയങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് നിലപാടെടുത്ത രാജ്യമാണ് ഫ്രാൻസ്. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കും വിധം വ്യാപിച്ച ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.