ഗസ്സയിലേക്ക് ആംബുലൻസും മരുന്നുമായി ഖത്തർ
text_fieldsദോഹ: ഇസ്രായേൽ ആക്രമണം രണ്ടുമാസം പിന്നിട്ട ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. വ്യാഴാഴ്ച രാവിലെ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലാണ് ആംബുലൻസും മരുന്നും ആശുപത്രി ഉപകരണങ്ങളും ഉൾപ്പെടെ 24 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തർ അമിരി വ്യോമസേനാ വിമാനമെത്തിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ആരോഗ്യ മന്ത്രാലയവും ഖത്തർ റെഡ് ക്രസന്റും സംയുക്തമായാണ് 38ാമത്തെ ദുരിതാശ്വാസ വിമാനമെത്തിച്ചത്. ഇതോടെ 1243 ടൺ വസ്തുക്കളാണ് രണ്ടു മാസത്തിനിടെ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചത്.
ഗസ്സയിലെ ആരോഗ്യ സേവനങ്ങൾക്കായി ആറ് ആംബുലൻസുകളാണ് ഏറ്റവും ഒടുവിലെത്തിയ ആംബുലൻസിലുള്ളത്. ഇവയെല്ലാം അൽ അരിഷിൽനിന്നും റഫ അതിർത്തിവഴി ഗസ്സയിലെത്തിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണത്തിൽ വിറങ്ങലിച്ച ഗസ്സയെ ചേർത്തുപിടിച്ച് സഹായങ്ങൾ എത്തിക്കുന്നതിന്റെ തുടർച്ചയായാണ് മാനുഷിക സഹായങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.