ഗസ്സയിലേക്ക് ആംബുലൻസുകളുമായി ഖത്തർ
text_fieldsദോഹ: ഗസ്സയിൽ വെടിനിർത്തൽ ആരംഭിച്ച് സംഘർഷ സാഹചര്യത്തിന് അയവു വന്നതിനു പിന്നാലെ, കൂടുതൽ ദുരിതാശ്വാസ വസ്തുക്കളെത്തിച്ച് ഖത്തർ. ശനിയാഴ്ച ദോഹയിൽ നിന്നും പറന്ന അമിരി വ്യോമസേനയുടെ രണ്ടു വിമാനങ്ങളിലായി ആറ് ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷി വിമാനത്താവളത്തിലെത്തിച്ചു.
ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, അവശ്യസാധനങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഖത്തർ എത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തവണ ദുരിതാശ്വാസ വസ്തുക്കൾ സജ്ജമാക്കിയത്.
ഇസ്രായേൽ ആക്രമണം ആരംഭിച്ച ഒക്ടോബർ ഏഴ് മുതൽ വിവിധ ഘട്ടങ്ങളിലായി 16 വിമാനങ്ങളിൽ 579 ടൺ വസ്തുക്കൾ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.