കോടതി നടപടി വേഗത്തിലാക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യയുമായി ഖത്തർ
text_fieldsദോഹ: നീതിനിർവഹണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്കുകളെ എഴുത്തുകളാക്കി മാറ്റുന്ന സംവിധാനം നടപ്പിലാക്കി ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷൻ.
ഖത്തർ വിഷൻ 2030 ലക്ഷ്യംവെച്ച്, രാജ്യം ആവശ്യപ്പെടുന്ന വേഗത്തിൽ നീതിനിർവഹണം സാധ്യമാക്കാൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സേവനങ്ങളിലെ പുരോഗതിയും ഉയർത്തുന്നതിനുള്ള പബ്ലിക് പ്രോസിക്യൂഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
നിയമനടപടികൾ അവസാനിപ്പിക്കുന്നതിനാവശ്യമായ മിനിട്സുകളും മെമ്മോറാണ്ടങ്ങളും തയാറാക്കുന്നതിലും അന്വേഷണ സെഷനുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.അന്വേഷണ സെഷനുകളിലും തീരുമാനങ്ങൾ പുറപ്പെടുവിക്കുമ്പോഴും കുറിപ്പുകൾ എഴുതുമ്പോഴും ലഭ്യമായ വിവരങ്ങൾ വേഗത്തിലും കൃത്യമായും രേഖ മൂലമുള്ള വാചകങ്ങളായും മാറ്റുന്നത് ഇതുറപ്പ് നൽകുന്നതോടൊപ്പം മനുഷ്യ വിഭവശേഷി ഉപയോഗിച്ചു ജോലികൾ പരിമിതപ്പെടുത്തുകയും ചെയ്യും.
ജുഡീഷ്യൽ പ്രക്രിയ വേഗത്തിലാക്കുന്നതിനും പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ ഏറെ സഹായകമാകും.പബ്ലിക് പ്രോസിക്യൂഷൻ ഈയിടെ ചില ഓഫിസുകളിൽ അടുത്തിടെ വേഡ്-ടു-ടെക്സ്റ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു.
ഇതിലെ കൃത്യതയും ഗുണനിലവാരവും കാരണം ഉപഭോക്താക്കൾ ഏറെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂഷന് കീഴിൽ നിർമിതബുദ്ധി വ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുന്നത്.
നീതിനിർവഹണം വേഗത്തിലാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ അതിന്റെ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതിക പരിഹാര മാർഗങ്ങൾ തുടർന്നും സ്വീകരിക്കാൻ പദ്ധതിയുണ്ട്.ഇതോടൊപ്പം എല്ലാ ജുഡീഷ്യൽ പ്രക്രിയകളിലും ഓട്ടോമേഷൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും പബ്ലിക് പ്രോസിക്യൂഷന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.