പ്രതിഭ തിരിച്ചറിയാൻ ഫിഫ സ്കൂൾ ഫുട്ബാൾ പദ്ധതിയുമായി ഖത്തർ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് വേദിയായികൊണ്ട്, കാൽപന്തുലോകത്തിന്റെ ഹൃദയഭൂമിയായി മാറിയ ഖത്തറിൽ കുരുന്നുതാരങ്ങൾക്ക് പിന്തുണ നൽകുന്നതിൽ നിർണായക ചുവടുവെച്ച് അന്താരാഷ്ട്ര ഫുട്ബാൾസംഘടനയായ ഫിഫ. ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഖത്തർ ഫൗണ്ടേഷൻ, ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സ്കൂൾ അധ്യാപകർക്കായി സ്കൂൾ കപാസിറ്റി ബിൽഡിങ് ശിൽപശാല സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളിലെ വനിതാ കായിക അധ്യാപകർക്കുവേണ്ടിയായിരുന്നു ഫിഫയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പദ്ധതി സംഘടിപ്പിച്ചത്. വനിതാ ഫുട്ബാളിന്റെ വികസനം കൂടി ലക്ഷ്യമിട്ടു നടന്ന ക്യാമ്പിൽ 40ഓളം പേർ പങ്കെടുത്തു. മന്ത്രാലയത്തിനു കീഴിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും 32ഓളം വനിതാ കായികാധ്യാപകരെയാണ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത്. സ്വന്തം കഴിവുകൾ വികസിപ്പിക്കാനും, കുട്ടികളിലെ പ്രതിഭ തിരിച്ചറിയാനും, വളർത്താനുമായി വിവിധ പരിശീലനങ്ങൾ നൽകുന്നതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന ശിൽപശാല. കോച്ചിങ് ടെക്നിക്, ലൈഫ് സ്കിൽ, എഫ്.4 എസ് ആപ് ഉപയോഗം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്ന പരിശീലനം.
ഫുട്ബാൾ സംബന്ധമായ പുതിയ പാഠങ്ങളും അറിവുകളും നൽകാനും, ആശയം പങ്കുവെക്കാനുമായി സൗകര്യം നൽകുന്ന പ്ലാറ്റ്ഫോം കൂടിയാണ് വെബ്സൈറ്റും ആപ്പും. സ്പോർട്സിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിൽ സുപ്രധാന ഘടകമാണ് ഫിഫ ഫുട്ബാൾ ഫോർ സ്കൂൾ പ്രോഗ്രാമെന്ന് പദ്ധതി ഡയറക്ടർ ഫാതിമത സിഡിബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.