ഖത്തർ ‘ഒപെക്’ വിടുന്നു
text_fieldsദോഹ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന (ഒപെക്)യിൽനിന്ന് ഖത്തർ പിന്മാറുന്നു. അടുത്ത ജനുവരി ഒന്നുമുതൽ ഒപെകിൽ ഉണ്ടാകില്ലെന്ന് ഖത്തർ ഉൗർജ സഹമന്ത്രിയും ഖത്തർ പെട്രോളിയം സി.ഇ.ഒയുമായ സആദ് ബിൻ ശരീദ അൽ കഅ്ബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) കയറ്റുമതിയിൽ ലോകത്തെ മുൻനിരക്കാരെന്ന നിലയിൽ ഇൗ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ആഗോള ശക്തിയാകാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായാണ് പിൻമാറ്റം.
എന്നാൽ, ഡിസംബർ ആറ്, ഏഴ് തീയതികളിൽ വിയനയിൽ നടക്കുന്ന ഒപെക് യോഗത്തിൽ പെങ്കടുക്കും. അംഗമെന്ന നിലയിൽ രാജ്യം പെങ്കടുക്കുന്ന അവസാന യോഗമായിരിക്കും ഇത്. ഖത്തറിനെതിരായ ചില ഗൾഫ് രാജ്യങ്ങളുടെ ഉപരോധവുമായി പുതിയ തീരുമാനത്തിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.സംഘടനയിൽനിന്ന് പിന്മാറുന്ന ആദ്യ ഗൾഫ്രാജ്യമാണ് ഖത്തർ. ആഗോള എണ്ണയുൽപാദകരിൽ ചെറിയ രാജ്യമാണ് ഖത്തർ. ഇതിനാൽതന്നെ തീരുമാനം വൻപ്രതിഫലനം ഉണ്ടാക്കില്ല. ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനത്തിെൻറ രണ്ടു ശതമാനം മാത്രമാണ് ഖത്തറിേൻറത്. പ്രതിദിനം 10 ലക്ഷം ബാരൽ.
പ്രകൃതിവാതക ഉൽപാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താൻ അടുത്തിടെ ഖത്തർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് 7141 കോടി രൂപയുടെ എൽ.എൻ.ജി ആണ് ഖത്തർ കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 13 ശതമാനം വരുമിത്. പെട്രോളിയം വിതരണത്തിെൻറ അളവ് വെട്ടിക്കുറക്കുന്ന തീരുമാനം ചർച്ചചെയ്യാൻ കൂടിയാണ് വിയനയിൽ ഒപെക് യോഗം നടക്കാനിരിക്കുന്നത്. അതിനിടെയുള്ള ഖത്തറിെൻറ പിൻമാറ്റം ഏറെ ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഒപെകിൽ ഇനി 14 രാജ്യങ്ങൾ
1960ൽ ബഗ്ദാദിൽ അഞ്ചു രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ച എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നിലവിൽ 15 രാഷ്ട്രങ്ങളാണ് ഉള്ളത്. 1965 മുതൽ ഒാസ്ട്രിയയിലെ വിയനയാണ് ആസ്ഥാനം. ആഗോള എണ്ണ ഉൽപാദനത്തിെൻറ 44 ശതമാനവും ഇൗ രാജ്യങ്ങളിൽനിന്നായതിനാൽ എണ്ണ വില നിർണയിക്കുന്നതിൽ ഏറെ സ്വാധീനമുണ്ട് ഇൗ കൂട്ടായ്മക്ക്. ലോകത്ത് കെണ്ടത്തിയ എണ്ണശേഖരത്തിെൻറ 81.5 ശതമാനവും ഇൗ രാജ്യങ്ങളിലാണ്. ഖത്തറിനുപുറമെ അൽജീരിയ, അംഗോള, എക്വഡോർ, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, കോംഗോ റിപ്പബ്ലിക്, സൗദി, യു.എ.ഇ, വെനിസ്വേല എന്നിവരാണ് ഒെപക് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.