ലോകകപ്പ് ഖത്തറിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നത് മാനസിക വൈകല്യം
text_fieldsദോഹ: കായികമേഖലയെ രാഷ്ട്രീയവൽകരിക്കാൻ ഖത്തർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും 2022ലെ ലോക കപ്പ് ഖത്തറിൽ നിന്ന് മാറ്റി നടത്താനുള്ള ചില അയൽരാജ്യങ്ങളുടെ ശ്രമങ്ങളും കാമ്പയിനുകളും മാനസിക രോഗത്തിെൻറ ഭാഗമാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ആൽഥാനി. സ്പെയിനിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെയാണ് ശൈഖ് മുഹമ്മദ് തുറന്നടിച്ചത്.
രാഷ്ട്രീയ തർക്കങ്ങളിൽ എങ്ങനെയാണ് കായികരംഗം ഉൾപ്പെട്ടതെന്നത് ഖത്തർ അന്വേഷിക്കുകയാണെന്നും ഗ ൾഫ് രാജ്യങ്ങൾക്കിടയിൽ ഇതൊരു പ്രതിഭാസമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിെൻറ പരമാധികാരം അടിയറ വെച്ച് ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് ഒരിക്കലും നടക്കു കയില്ല. പരമാധികാരത്തെ തുരങ്കം വെക്കുന്ന രീതിയിലുള്ള രാഷ്ട്രീയപരിഹാരം ഒരിക്കലും അംഗീകരിക്കുക യില്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
ഗൾഫ് മേഖലയെ ശിഥിലമാക്കുന്നതരത്തിലുള്ള പ്രതിസന്ധി അംഗീകരിക്കാൻ സാധിക്കുകയില്ല. വികസന പ ദ്ധതികൾ ഖത്തർ തുടരും.
തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഖത്തറിെൻറ പ്രഥമ പരിഗണനാ വിഷയമാണ്. അത് സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖ ത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം ദോഹയെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. നിരവധി രാഷ്ട്രങ്ങളുമായി പുതിയ വാണിജ്യ, വ്യാപാര, ഉഭയകക്ഷി ബന്ധം സ്ഥാപിക്കാൻ ഖത്തറിനായെന്നും ഖത്തറി െൻറ സാമൂഹ്യ–സാമ്പത്തിക വളർച്ചയിൽ ഉപരോധം പ്രധാനപങ്ക് വഹിച്ചെന്നും ശൈഖ് മുഹമ്മദ് ആൽഥാനി ചൂണ്ടിക്കാട്ടി.
ഒരു ജനതക്ക് നേരെയുള്ള ഉപരോധരാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ നിങ്ങൾ യൂറോപ്യൻ യൂണി യൻ ഒരിക്കലും തുടരാനനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയപരമായ അഭിപ്രായഭിന്നതകളും നേതാക്കൾ തമ്മിലുള്ള വിയോജിപ്പുകളും സാധാരണയാണ്. എ ന്നാൽ ഒരു രാജ്യത്തിനെതിരെ വളരെ ആസൂത്രിതമായി നടക്കുന്ന ഒരു കാമ്പയിൻ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
എല്ലാവർക്ക് മുന്നിലും ഖത്തർ അതിനെ തുറന്നുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്ത റിൽ നിന്നും ലോകകപ്പ് മാറ്റണമെന്നത് ഒരുതരം മാനസിക വക്രതയാണ്.
ലോകകപ്പ് സംഘാടനത്തിലൂടെ ഖ ത്തറിന് ഒരുപാട് നേട്ടങ്ങളുണ്ടെന്നും ഭാവിയിൽ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാനുള്ള പരി ചയമാണിതിൽ പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.