ഖത്തര്‍ ലോകകപ്പ് സുവനീര്‍ ‘ബിഷ്ത്’ പ്രകാശനം
text_fieldsദോഹ: ഖത്തര്‍ ആതിഥ്യമരുളിയ 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാള്‍ ഓര്‍മക്കായി യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കിയ സുവനീര്‍ ‘ബിഷ്ത്’ പ്രകാശനം ചെയ്തു. ലോകകപ്പ് ഫൈനലിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഡിസംബര്‍ 18ന് വൈകീട്ട് ഹില്‍ട്ടണ്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫക്ക് സുവനീര്‍ കൈമാറി.
കായികരംഗത്ത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ലോകകപ്പിന്റെ ഓര്‍മകള്‍ അതിന്റെ സാമൂഹിക, സാംസ്കാരിക വിശകലനങ്ങളോടെ ഒരു സുവനീറായി ചിട്ടപ്പെടുത്തിയ യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ഇ.പി. അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു.
ബിഷ്ത് എന്ന പേരില്‍ തയാറാക്കിയ സുവനീര്‍ യൂത്ത് ഫോറത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായൊരു അധ്യായമാണെന്ന് പ്രസിഡന്റ് എസ്.എസ്. മുസ്തഫ സൂചിപ്പിച്ചു. എഡിറ്റര്‍ അസ്ലം അബ്ദുല്‍റഹീം സുവനീര്‍ പരിചയപ്പെടുത്തി സംസാരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, ഐ.എസ്.സി മാനേജിങ് അംഗം നിഹാദ് അലി, സി.ഐ.സി വൈസ് പ്രസിഡന്റ് അര്‍ഷദ് കെ.എ, സി.ഐ.സി കേന്ദ്ര സമിതി അംഗം കെ.സി. അബ്ദുല്‍ ലത്തീഫ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, ഗൾഫ് മാധ്യമം-മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഫൈസല്‍ ഹംസ, ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജന. സെക്രട്ടറി ഹുസൈന് കടന്നമണ്ണ, കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് കരീം ഗ്രാഫി, ഗൾഫ് മാധ്യമം റിപ്പോർട്ടർ കെ. ഹുബൈബ്, ഓട്ടോ ഫാസ്റ്റ്ട്രാക്ക് പ്രതിനിധി നിയാസ്, ഹെൽപ്ലൈൻ ഗ്രൂപ് പ്രതിനിധി അഫ്സൽ ടി. എ തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
യൂത്ത് ഫോറം കേന്ദ്ര സമിതി അംഗങ്ങളായ സല്മാന്, അഹ്മദ് അന്‍വര്‍, സുഹൈല്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി. അബ്ദുസ്സമദ് കൊടിഞ്ഞി, ശഫീഅ് മുനീസ്, തൗഫീഖ് എം.എസ് എന്നിവരാണ് സുവനീര്‍ പ്രസാധക സമിതി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.