ഖത്തർ ലോകകപ്പ് ലോക സമ്പദ്വ്യവസ്ഥക്ക് ഉണർവാകും
text_fieldsദോഹ: 2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ സമ്പദ്വ്യവസ്ഥക്ക് ഉണർവാകുമെന്ന് ലോകകപ്പ് സംഘാടകസമിതിയായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് കോവിഡാനന്തര ലോകത്തിെൻറ ഉദ്ദീപനത്തിന് ഫിഫ ലോകകപ്പ് നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'വിവിധ മേഖലകളിലായി 2000 കോടി ഡോളറിെൻറ സംഭാവനയാണ് സമ്പദ്വ്യവസ്ഥക്കുണ്ടാവുന്നത്. അടിസ്ഥാന സൗകര്യ വികസനം, വിനോദ സഞ്ചാര മേഖല, നിർമാണം എന്നീ മേഖലയാണ് ലോകകപ്പിെൻറ പ്രധാന ഗുണഭോക്താക്കളാവുക.
ഈ വർഷം ജൂൈലയിൽ ടോക്യോ വേദിയാവുന്ന ഒളിമ്പിക്സ് കോവിഡ് മഹാമാരിക്കിടയിൽ ജപ്പാെൻറ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുേമ്പാഴാണ് ഫിഫ ലോകകപ്പ് ഉണർവായി മാറുന്നത്. ഒളിമ്പിക്സിലും ബെയ്ജിങ് വേദിയാവുന്ന ശീതകാല ഒളിമ്പിക്സിലും അനിശ്ചിതത്വം തുടരുേമ്പാൾ ഏറ്റവും സുരക്ഷിതവും കുറ്റമറ്റതുമായ വിശ്വമേളക്കാണ് ഖത്തർ തയാറെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാണികൾക്ക് പൂർണശേഷിയിൽതന്നെ സ്റ്റേഡിയത്തിൽ തിരിെകയെത്താൻ കഴിയുന്നതും ലോകകപ്പിെൻറ സവിശേഷതയാവും.
മധ്യേഷ്യയിലും അറബ് ലോകത്തുമായി ആദ്യമായി നടക്കുന്ന ലോകകപ്പ് എന്നനിലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാവും ഖത്തർ ലോകകപ്പെന്നും സുപ്രീംകമ്മിറ്റി തലവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.