കാണികളില്ലാത്ത ഖത്തർ ലോകകപ്പ് ചിന്തിക്കാനാകില്ല –ഇൻഫാൻറിനോ
text_fieldsദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ മൂലം ഖത്തർ ലോകകപ്പ് കാണികൾ ഇല്ലാതെ നടക്കുന്നത് ചിന്തിക്കാൻ പോലും സാധ്യമല്ലെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ.ജർമൻ സ്പോർട്സ് മാഗസിനായ കിക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാൻറിനോ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ചാമ്പ്യൻഷിപ് നടക്കുക. ലോകകപ്പിെൻറ ചരിത്രത്തിൽതന്നെ ഇതാദ്യമായാണ് ശൈത്യകാലത്ത് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. കോവിഡ് -19 രോഗത്തെ പ്രതിരോധിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും മതിയായ സമയം നമ്മുടെ മുന്നിലുണ്ട്. കാണികളാണ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ആണിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ലോകകപ്പിെൻറ തയാറെടുപ്പിൽ ആശങ്കപ്പെടാനില്ലെന്നും ആശ്ചര്യപ്പെടുത്തുന്നതാണ് ഖത്തറിെൻറ ഒരുക്കങ്ങളെന്നും ഫിഫ പ്രസിഡൻറ് രണ്ടാഴ്ച മുമ്പ് ഖത്തർ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. ലോകകപ്പിെൻറ ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ സെവൻസ് മാതൃകയിൽ പന്തു തട്ടിയ ഇൻഫാൻറിനോ, സ്റ്റേഡിയത്തിെൻറ നിർമാണ ഘടനയും രൂപരേഖയും അമ്പരപ്പിക്കുന്നതാണെന്നും പന്തു തട്ടാനായതിൽ ഭാഗ്യവാനാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.